തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. സംഘപരിവാറിനെതിരെ ആഞ്ഞടിച്ച മുഖ്യമന്ത്രിയ്ക്കെതിരെ തങ്ങള്‍ ഇന്നലെ പെയ്ത മഴക്കു മുളച്ച തകരയല്ലെന്നും ഓരോ ഇഞ്ചും പൊരുതിത്തന്നെയാണ് ഇവിടെ വരെ എത്തിയതെന്നും കെ.സുരേന്ദ്രന് ആഞ്ഞടിച്ചു. അതു കൊണ്ട് വിരട്ടല്‍ ഇങ്ങോട്ടും വേണ്ടെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
ഇപ്പോള്‍ ആര്.എസ്.എസിനെ പ്രതിസ്ഥാനത്തു നിര്‍ത്തുന്നത് മുസ്ളീം വോട്ട്ബാങ്കിനെ ആകര്‍ഷിക്കാനാണെന്നും യു.ഡി.എഫിനു കിട്ടിക്കൊണ്ടിരിക്കുന്ന മുസ്ളീം വോട്ട് ആകര്‍ഷിക്കാനുള്ള തത്രപ്പാടാണിത്. ന്യൂനപക്ഷങ്ങളുടെ ചാമ്പ്യനാവാനുള്ള മല്‍സരം. പക്ഷെ രാഷ്ട്രീയത്തില്‍ രണ്ടും രണ്ടും നാലു തന്നെ ആവണമെന്നില്ലെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി ഇടയ്ക്കിടെ സംഘപരിവാറിനെ ഭയമില്ലെന്നും വിരട്ടല്‍ വേണ്ട എന്നൊക്കെ പറയുന്നത് തങ്ങളെ ശരിക്കും ഭയമുള്ളത് കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭരണം താറുമാറായതും വിലക്കയറ്റം രൂക്ഷമായതും ക്രമസമാധാന നില വഷളായതും വര്‍ദ്ധിച്ചു വരുന്ന സ്ത്രീപീഡനങ്ങളും ദളിത് പീഡനങ്ങളും സര്‍ക്കാരിനുണ്ടാക്കിയ നാണക്കേട് ചില്ലറയല്ല. ലോ അക്കാദമി സമരം സര്‍ക്കാരിനുണ്ടാക്കിയ ക്ഷീണം സി.പി.ഐ പോലും സമ്മതിച്ചതാണ്. അവിടെ സംഘപരിവാര്‍ നേടിയ മേല്‍ക്കൈ എല്ലാവരും അംഗീകരിച്ചതാണ്. ഇപ്പോള്‍ നാട്ടില്‍ എവിടെ ഒരു അനീതി നടന്നാലും ആദ്യം ഓടി എത്തുന്നത് ബി.ജെ.പിയാണ്. അതുകൊണ്ട് സര്‍ക്കാരിന് ഒരു കാര്യത്തിലും അവരുടെ ഹിഡന്‍ അജണ്ട നടപ്പാക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments