തിരുവനന്തപുരം : സംസ്ഥാനത്ത് ഈ വര്‍ഷം പകര്‍ച്ചവ്യാധികള്‍ കൂടാന്‍ സാധ്യതയെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ. ചൂട്, ശുദ്ധമായ കുടിവെള്ളത്തിന്റെ കുറവ് എല്ലാം പകര്‍ച്ചവ്യാധികള്‍ വ്യാപകമാകാന്‍ സാധ്യതയുള്ള ഘടകങ്ങളാണ്. എലിപ്പനി, ചിക്കുന്‍ഗുനിയ, എച്ച് 1 എന്‍ 1 തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പിടിപെട്ട് 28 പേര്‍ മരിച്ചു. അതുകൊണ്ട് ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും അവര്‍ പറഞ്ഞു.
ആരോഗ്യ ഡയറക്ടറേറ്റ് പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് രണ്ടു മാസത്തിനിടെ ഇരുപത്തിയെട്ടു പേര്‍ പകര്‍ച്ചവ്യാധികള്‍ പിടിപെട്ട് മരിച്ചെന്നും മൂന്ന് ലക്ഷത്തി നാല്‍പതിനായിരം പേര് പനി ബാധിച്ച് ചികിത്സ തേടിയെന്നും അവര്‍ പറഞ്ഞു. മരിച്ചവരില്‍ 5 പേര്‍ എച്ച് 1 എന്‍1 ബാധിതരാണ്. എച്ച് 1 എന് 1 ന്റെ വ്യാപനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലാണ്. ചിക്കന്‍ പോക്‌സാണ് കൂടുതലായി കാണുന്നത്. എലിപ്പനി, ചെള്ളുപ്പനി എന്നിവയും വ്യാപകമാണ്. കണക്കുകള്‍ പ്രകാരം തിരുവനന്തപുരം ജില്ലയിയിലാണ് പനി ബാധിതര്‍ കൂടുതല്‍ ഉള്ളത്.
Post Your Comments