കോട്ടയം: റേഷൻ മുൻഗണനാ പട്ടികയിൽ അർഹരായ പത്തു ലക്ഷം പേരെ ഉൾപ്പെടുത്താതെ ഇപ്പോൾ പട്ടികയിലുളള വലിയ ശതമാനം അനർഹരെ നില നിർത്തിയതായി ആരോപണം. പട്ടികയിൽ മുൻപേ തന്നെ കടന്നു കൂടിയ അനർഹരെ ഒഴിവാക്കാത്തതാണ് അർഹരായവർക്ക് റേഷൻ നിഷേധിക്കാൻ കാരണം.സബ്സീഡി റേഷൻ പരിധിയിൽ നിന്നും ഇത്രയധികം അർഹരായവർ പുറത്തായതിനു കാരണം സർക്കാരിന്റെ കാര്യക്ഷമതയില്ലായ്മയാണെന്ന് ഇതിനകം പരാതി ഉയർന്നു കഴിഞ്ഞു.
എന്നാൽ ഇത് ശ്രദ്ധയിൽ പെട്ടിട്ടും തിരുത്താതെ കരട് ലിസ്റ്റിനു മുൻപായി റേഷൻ കാർഡ് അച്ചടി പൂർത്തിയാക്കുകയായിരുന്നു. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരും ഇതിൽ കൈ മലർത്തുകയാണ്.റേഷൻ കാർഡ് ലഭിക്കാത്തതുമൂലം അർഹരായവർക്ക് പല ചികിത്സാ പദ്ധതികളും ആനുകൂല്യങ്ങളും നിഷേധിക്കപ്പെടാൻ ഇത് കാരണമാകും.
Post Your Comments