ചെന്നൈ: മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിലെ ദുരൂഹത ഇനിയും തെളിഞ്ഞിട്ടില്ല. ഒ. പനീര്‍സെല്‍വം എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് പ്രതിപക്ഷ നേതാവായ സ്റ്റാലിന് ചോദിക്കുന്നു. രാഷ്ട്രീയ നേട്ടത്തിനായി അദ്ദേഹം മുഖ്യമന്ത്രി ജയലളിതയുടെ പേര് ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
പനീര്‍സെല്‍വം മുഖ്യമന്ത്രിയായി അധികാരത്തില്‍ ഇരുന്നപ്പോള്‍ ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ എന്തുകൊണ്ട് ഉന്നയിച്ചില്ല. മുഖ്യമന്ത്രി സ്ഥാനം നഷ്ടമായതിനുശേഷമാണ് പനീര്‍സെല്‍വം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കുറ്റക്കാരിയായതിനാല് ജയയുടെ ചിത്രങ്ങളും പേരും സര്‍ക്കാര്‍ ഓഫിസുകളില്‍ നിന്നും നീക്കണമെന്ന് സ്റ്റാലിന്റെ ആവശ്യത്തോട് പനീര്‍സെല്‍വം രൂക്ഷമായി പ്രതികരിച്ചിരുന്നു. ജയലളിതയുടെ മരണത്തിന്റെ സത്യാവസ്ഥ പുറത്തുക്കൊണ്ടുവരാന്‍ പനീര്‍സെല്‍വം ഒന്നും ചെയ്തില്ലെന്നും സ്റ്റാലിന് ആരോപിക്കുന്നു.
Post Your Comments