Kerala

നടി ആക്രമിക്കപ്പെട്ട സംഭവം : ഇപ്പോള്‍ നടക്കുന്ന അന്വേഷണം പ്രഹസനമെന്ന് വി.മുരളീധരന്‍

തിരുവനന്തപുരം : നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തെക്കുറിച്ച് വിമര്‍ശനവുമായി വി. മുരളീധരന്‍. സംഭവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന അന്വേഷണം വെറും പ്രഹസനമാണ്. യഥാര്‍ഥ പ്രതി ആരാണെന്ന് മുഖ്യമന്ത്രിയ്ക്ക് അറിയാമെന്നും അതുകൊണ്ടാണ് കേസില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതെന്നും മുരളീധരന്‍ പറഞ്ഞു.

നടിയ്ക്ക് ഭീക്ഷണിയും സമ്മര്‍ദ്ദവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സത്യം പുറത്തുവരാതിരിക്കാനാണ് നടി മാധ്യമങ്ങളെ കാണുന്നതില്‍ നിന്നും വിലക്കിയത്. നടിയും കുടുംബവും പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അന്വേക്ഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കുകയോ കോടതി നിരീക്ഷണത്തില്‍ നടത്തുകയോ വേണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button