തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്നുനീക്കിയ നടപടിക്കെതിരേ ടി.പി സെന്‍കുമാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലില്‍ സി.പി.എമ്മിനെതിരേ വിമര്‍ശനം. ടി.പി ഷുക്കൂര്‍, കതിരൂര്‍ മനോജ് വധക്കേസില്‍ ശരിയായ അന്വേഷണം നടത്തിയതിനെ തുടര്‍ന്നാണ് തന്നെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്നും നീക്കിയതെന്ന് ടി.പി സെന്‍കുമാര്‍ ആരോപിക്കുന്നു. കതിരൂര്‍ മനോജ് വധക്കേസിലെ അന്വേഷണം പി.ജയരാജനില്‍വരെ എത്തിച്ചതാണ് തനിക്കെതിരായ സി.പി.എം വിദ്വേഷഷത്തിനു കാരണം. തന്നെ മാറ്റിയശേഷം കണ്ണൂരില്‍ ഒന്‍പത് രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായി. സംസ്ഥാന പൊലീസിന്റെ അവസ്ഥ പരിതാപകരമാണെന്നും സെന്‍കുമാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ പറയുന്നു.
Post Your Comments