NewsGulf

സൗദിവത്ക്കരണം അതിശക്തമാക്കാൻ തീരുമാനങ്ങളുമായി സർക്കാർ: വിദേശികളുടെ നിയമനത്തിന് കർശനനിയന്ത്രണം

റിയാദ്: ആരോഗ്യം, വിദ്യാഭ്യാസം, ഇൻഷുറൻസ്, ടൂറിസം, ബാങ്കിങ്, വ്യവസായം, ഊർജം, ഖനനം, മാധ്യമപ്രവർത്തനം, കൃഷി, കായികം, ഐ.ടി, ടെലികോം, അഭിഭാഷകവൃത്തി, ഓപ്പറേഷൻസ് ആൻഡ് മെയിൻന്റനൻസ് എന്നീ മേഖലകളിൽ ഈ വർഷം സ്വദേശിവൽക്കരണം നടപ്പിലാക്കും. സ്വകാര്യമേഖലയിൽ പ്രതിവർഷം 2,20,000 സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കാനാണ് തീരുമാനമെന്ന് സൗദി തൊഴിൽ മന്ത്രി അലി അൽഘാഫിസ് അറിയിച്ചു.

നാല് വർഷത്തിനകം സ്വകാര്യമേഖലയിൽ എട്ട് ലക്ഷം സ്വദേശികൾക്ക് തൊഴിൽ നൽകാനാണ് ശ്രമം. അതിനായി ചില രംഗങ്ങളിൽ പൂർണ സ്വദേശിവൽക്കരണവും മറ്റുള്ളവയിൽ ഭാഗിക പദ്ധതികളുമായിരിക്കും നടപ്പിലാക്കുക. സൗദികളുടെ നിയമനം ഉറപ്പ് വരുത്തുന്നതിനായി പ്രത്യേക സമിതിയും രൂപീകരിക്കും. സ്വദേശി യുവതി യുവാക്കൾക്ക് തൊഴിൽ പരിശീലനവും ഇവരെ ജോലികളിലേക്ക് ആകർഷിക്കാനായി പുതിയ പദ്ധതികൾ ഒരുക്കുന്നതായും അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button