KeralaNews

സ്ത്രീ പീഡനത്തില്‍ തിരുവനന്തപുരവും തട്ടിക്കൊണ്ടുപോകലില്‍ കൊച്ചിയും മുന്നില്‍

തിരുവനന്തപുരം: സ്ത്രീകൾക്കെതിരെയുള്ള അക്രമ സംഭവങ്ങൾ സംസ്ഥാനത്ത് വർധിച്ചു വരുന്നതായി റിപ്പോർട്ട്. സ്ത്രീകൾക്കുനേരെയുള്ള അക്രമങ്ങളുമായി ബന്ധപ്പെട്ടു 2015ൽ 12,383 കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ കഴിഞ്ഞവർഷം അത് 14,061 ആയി ഉയർ‍ന്നു. മാനഭംഗക്കേസുകൾ 1,263ൽനിന്ന് 1,644 ആയി ഉയർന്നപ്പോൾ, സ്ത്രീ പീഡനക്കേസുകൾ 3,991ൽനിന്ന് 4,035 ആയി.

സ്ത്രീകൾക്കെതിരെയുള്ള അക്രമ സംഭവങ്ങളിൽ കേസുകൾ രജിസ്റ്റർ ചെയ്തതിൽ മലപ്പുറമാണ് മുന്നിൽ. മാനഭംഗക്കേസുകളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനവും ജില്ലയ്ക്കാണ്. കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ മാനഭംഗക്കേസുകൾ റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരത്താണ്. ഏറ്റവും കൂടുതൽ തട്ടികൊണ്ടുപോകൽ കേസുകൾ റജിസ്റ്റർ ചെയ്തത് എറണാകുളം ജില്ലയിലാണ്. അതേസമയം മാനഭംഗമോ പീഡനമോ ശല്യം ചെയ്യലോ അല്ലാതെ മറ്റുതരത്തിലുള്ള അക്രമ സംഭവങ്ങളിൽ പത്തനംതിട്ടയാണ് മുന്നിൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button