Kerala

ജിഷ്ണുവിന്റെ മരണം: കോളേജ് ചെയര്‍മാനെയും മറ്റ് പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് അമ്മ

വടകര: പാമ്പാടി നെഹ്‌റു കോളേജിലെ ജിഷ്ണു പ്രണോയിയുടെ ഘാതകരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ജിഷ്ണുവിന്റെ അമ്മ. പ്രതികളെന്ന് സംശയിക്കുന്ന കോളേജ് ചെയര്‍മാനെയും മറ്റ് പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെടുന്നത്.

കേസ് അന്വേഷണത്തിന് പ്രത്യേക പോലീസ് സംഘത്തെ നിയോഗിക്കണമെന്നും ഇവര്‍ പറയുന്നു. ഉന്നത ബന്ധമുള്ളത് കൊണ്ടാണ് കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ അറസ്റ്റ് ചെയ്യാത്തത്. പോലീസിന് ഇതുവരെ കൊലയാളികളെ പിടികൂടാനായിട്ടില്ല. ജിഷ്ണു മരിച്ച് 50 ദിവസം പിന്നിട്ടെന്നും മാതാപിതാക്കള്‍ വ്യക്തമാക്കുന്നു.

പ്രതികളെ അറസ്റ്റ് ചെയ്യാതെ മുഖ്യമന്ത്രി വീട്ടില്‍ വന്നിട്ട് കാര്യമില്ലെന്ന് അമ്മ മഹിജ പറയുന്നു. ഉടന്‍ തന്നെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ സമരം ആരംഭിക്കുമെന്നും മഹിജ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button