Kerala

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പുമായി വിദഗ്ദര്‍

തൃശൂര്‍ : സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പുമായി വിദഗ്ദര്‍. കടുത്ത ചൂടിലേക്ക് കേരളം കടന്നതോടെയാണ് മുന്നറിയിപ്പുമായി വിദഗ്ദര്‍ രംഗത്ത് എത്തിയത്. കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് ആദ്യമായി പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഉഷ്ണതരംഗം അനുഭവപ്പെട്ടിരുന്നു. ഉഷ്ണതരംഗം കൃഷിനാശത്തിനും കാടുകള്‍ ഉണങ്ങുന്നതിനും വരള്‍ച്ചയ്ക്കും മറ്റും കാരണമാകും.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വേനല്‍ കൊടുക്കുമെന്ന സൂചനയാണുള്ളത്. തൃശൂരില്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് ഇത്തവണ ഉഷ്ണതരംഗം അനുഭവപ്പെടാനുള്ള സാധ്യതയും വിദഗ്ധര്‍ കാണുന്നുണ്ട്. നാലു പതിറ്റാണ്ടിനിടെ ഫെബ്രുവരിയില്‍ സംസ്ഥാനത്ത് ഉണ്ടാകുന്ന ഉയര്‍ന്ന ചൂട് തൃശൂര്‍ വെള്ളാനിക്കരയില്‍ രേഖപ്പെടുത്തി. 39.2 ഡിഗ്രി സെല്‍ഷ്യസ് ആണ് കാര്‍ഷിക സര്‍വകലാശാലാ പഠനകേന്ദ്രം ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button