
ലണ്ടന്‍: നോട്ട് അസാധുവാക്കലിനെ പ്രസംശിച്ച് ധനകാര്യ മന്ത്രി അരുൺ ജയ്റ്റ്‌ലി. ലോകത്തൊരിടത്തും ഇത്രയും നന്നായി നോട്ട് മാറ്റം നടന്നിട്ടില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നോട്ട് അസാധുവാക്കല്‍ പ്രക്രിയ ഏറെക്കുറേ പൂര്‍ണ്ണമായതായി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. മാത്രമല്ല നോട്ട് അസാധുവാക്കലും പുതിയ നോട്ടുകളുടെ വിതരണവും സുഗമമായി നടത്താനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലണ്ടന്‍ സ്‌കൂള്‍ ഓഫ് എകണോമിക്‌സില്‍ സംസാരിക്കുമ്പോളായിരുന്നു ജയ്റ്റ്‌ലിയുടെ വെളിപ്പെടുത്തല്‍. നോട്ട് അസാധുവാക്കലിലൂടെ രാജ്യം മാറ്റത്തിന്റെ പാതയിലാണെന്നും. എല്ലാവരും ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ഇത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച നിരക്ക് ഉയരാന്‍ സഹായിക്കുമെന്നും ജയ്റ്റ്‌ലി പറഞ്ഞു.
Post Your Comments