NewsIndia

സ്റ്റാലിന്‍ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച്ച നടത്തി

ചെന്നൈ: വിശ്വാസ വോട്ടെടുപ്പ് റദ്ദാക്കണമെന്ന ആവശ്യവുമായി സ്റ്റാലിന്‍ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച്ച നടത്തി. വിശ്വാസ വോട്ടെടുപ്പ് രഹസ്യ ബാലറ്റിന്റെ സഹായത്തോടെ നടത്തണമെന്ന ആവശ്യവും സ്റ്റാലിൻ പ്രസിഡന്റിന്റെ മുന്നിൽ എത്തിച്ചു.സ്പീക്കര്‍ പി. ധനപാല്‍ പക്ഷപാതപരമായി തങ്ങളോട് പെരുമാറിയെന്നും സ്റ്റാലിൻ പരാതിപ്പെട്ടു.

ഡിഎംകെ എംഎല്‍എമാരെ ബലപ്രയോഗത്തിലൂടെ പുറത്താക്കിയ നടപടി ഗൂഢാലോചനയുടെ ഭാഗമാണെന്നും പ്രതിപക്ഷമില്ലാതെ ഏകപക്ഷീയമായാണ് വിശ്വാസവോട്ടെടുപ്പു നടത്തിയതെന്നും സ്റ്റാലിൻ രാഷ്ട്രപതിയോട് പരാതിപ്പെട്ടു.നിയമസഭയിലെ വിശ്വാസവോട്ടെടുപ്പിന്റെ എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ട് സ്റ്റാലിന്‍ ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റിന്റെ സെക്ഷന്‍ 65 ബി പ്രകാരം സ്പീക്കര്‍ക്ക് കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button