Kerala

പള്‍സര്‍ സുനി മതില്‍ചാടിയെത്തിയ വീട്ടില്‍ പോലീസ് റെയ്ഡ്

കൊച്ചി : നടിയെ കാറില്‍ കൊണ്ടുപോയി ഉപദ്രവിച്ച് ദശ്യം പകര്‍ത്തിയശേഷം പള്‍സര്‍ സുനി രാത്രിയില്‍ എത്തിയ കൊച്ചിയിലെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. ദൃശം പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കുന്നതിന്റെ ഭാഗമായാണ് റെയ്ഡ്. ഈ വീട്ടില്‍ നിന്ന് മൂന്നു മെമ്മറി കാര്‍ഡുകള്‍, രണ്ടു സ്മാര്‍ട്ട് ഫോണുകള്‍, ഒരു ഐ പാഡ് എന്നിവ പോലീസ് പിടിച്ചെടുത്തു. കൂടാതെ വീടിന്റെ മുന്‍വശത്ത് നിന്ന് സ്മാര്‍ട്ട് ഫോണിന്റെ കവറും പോലീസിന് ലഭിച്ചു. സുനിയുടെ സുഹൃത്ത് പ്രിയേഷിന്റെ വീട്ടിലാണ് പോലീസ് റെയ്ഡ് നടത്തിയത്.

എന്നാല്‍ സുനിയുമായി ഇപ്പോള്‍ തനിക്ക് ബന്ധമൊന്നുമില്ലെന്നും മുന്‍പ് തന്റെ ഡ്രൈവറായിരുന്നു സുനിയെന്നും വീട്ടുടമസ്ഥന്‍ പ്രദീപ് പോലീസിന് പറഞ്ഞു. നടിയെ ആക്രമിച്ച് കാറിനുള്ളില്‍ നിന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ എറണാകുളം നഗരത്തിലെ അഴുക്കുചാലില്‍ കളഞ്ഞുവെന്നാണ് സുനി പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ പോലീസ് ഇത് വിശ്വസിച്ചിട്ടില്ല. കേസിലെ നിര്‍ണായക തെളിവായ ഈ ഫോണ്‍ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണ സംഘം. ഇതിന്റെ ഭാഗമായാണ് സുനി സംഭവ ദിവസം രാത്രിയില്‍ എത്തിയ സുഹൃത്ത് പ്രിയേഷിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. ഇവിടെ വച്ച് സുനി ഫോണ്‍ പ്രിയേഷിന് നല്‍കിയിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്.

സംഭവ ദിവസം മറ്റ് പ്രതികളെ ഒഴിവാക്കി സുനി ഒരാളെ കാണാന്‍ പോയിരുന്നുവെന്ന് കൂട്ടുപ്രതികളായ മണികണ്ഠനും ബിജീഷും പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. സുനി നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെടുക്കാന്‍ പോലീസ് കോയമ്പത്തൂരിലേക്കും പോകും. എട്ട് ദിവസത്തെ കസ്റ്റഡിയില്‍ ലഭിച്ച സുനിയെയും കൊണ്ടു അടുത്ത ദിവസം തന്നെ പോലീസ് കോയന്പത്തൂരിലേക്ക് പോകും. ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ സുനി കോയന്പത്തൂരില്‍ ആര്‍ക്കെങ്കിലും കൈമാറിയിട്ടുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. സുനിയെ കോയന്പത്തൂരില്‍ സഹായിച്ചവരെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. സുനി കോടതിയില്‍ കീഴടങ്ങാന്‍ എത്തിയ തമിഴ്നാട് രജിസ്ട്രേഷന്‍ പള്‍സര്‍ ബൈക്കിന്റെ ഉടമയെ മനസിലായെങ്കിലും ഇയാളെയും ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button