ചെന്നൈ : ഇന്ത്യയില്‍ ചുവടുറപ്പിക്കാനൊരുങ്ങി പെപ്‌സിക്കോ. ഇന്ത്യയില്‍ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി ജനങ്ങളെ സ്വാധീനിക്കാന്‍ പുതിയ മാര്‍ഗ്ഗരേഖ അവതരിപ്പിച്ചു. ഇന്ത്യ കേന്ദ്രീകൃതമായി വിപണി നിയന്ത്രിക്കുന്നതിനാണ് പെപ്‌സിക്കോയുടെ ശ്രമം. മികച്ച രീതിയില്‍ ഉത്പന്നങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാനാണ് ത്രീ പി (പീപ്പിള്‍, പ്രോഡക്റ്റ്, പ്ലാനറ്റ്) എന്ന് പേരിട്ടിരിക്കുന്ന മാര്‍ഗ്ഗരേഖയിലൂടെ ശ്രമിക്കുന്നതെന്ന് പെപ്‌സിക്കോ വൈസ് പ്രസിഡന്റ് ഹാര്‍ഷ് കെ റായി പറഞ്ഞു. രൂപാന്തരപ്പെട്ട ഉത്പന്നങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയെന്നതാണ് പെപ്‌സിക്കോ പ്രധാനമായും ശ്രമിക്കുന്നത്.
ഇത് വഴി ആരോഗ്യപരമായ ഉത്പന്നങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ എത്തിക്കുവാനാണ് പെപ്‌സിക്കോ ശ്രമിക്കുന്നത്. ഇത് വഴി ജനങ്ങളും ഉത്പന്നങ്ങളും തമ്മിലുള്ള വിടവ് ഇല്ലാതാക്കുവാന്‍ ശ്രമിക്കുന്നതാണ്. പെപ്‌സിക്കോയുടെ പിഒ 1 ആശയം വഴി ഭക്ഷണ, പാനീയ ഉത്പന്നങ്ങള്‍ ഒരു കുടക്കീഴില്‍ അവതരിപ്പിക്കുവാനാണ് പെപ്‌സിക്കോ ശ്രമിക്കുന്നത്. പതിനാലായിരം കോടി രൂപയുടെ വിപണിയാണ് പെപ്‌സിക്കോ ഇന്ത്യയില്‍ കൈയടക്കി വച്ചിരിക്കുന്നത്. ആരോഗ്യപരമായ ഉത്പന്നങ്ങളിലേക്ക് ജനങ്ങള്‍ മാറുന്നത് കൊണ്ട് മികച്ച ഉത്പന്നങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുവാനാണ് പെപ്‌സിക്കോ ശ്രമിക്കുന്നത്.
Post Your Comments