NewsIndia

മുംബൈ പിടിക്കാന്‍ ശിവസേന ബി.ജെ.പിയെ ഒഴിവാക്കി കോണ്‍ഗ്രസിന്റെ സഹായം തേടുന്നു

 

മുംബൈ: മുംബൈ കോർപ്പറേഷൻ ഭരണം പിടിക്കാൻ ശിവസേന കോൺഗ്രെസ്സുമായി അടുക്കുന്നതായി റിപ്പോർട്ടുകൾ. ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ വിശ്വസ്തന്മാര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ കണ്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ബി.ജെ.പിയുമായി വീണ്ടും സഖ്യമുണ്ടാക്കുന്നത് പാര്‍ട്ടിയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുമെന്ന കണക്കുകൂട്ടലിലാണ് പുതിയ നീക്കം.കോണ്‍ഗ്രസിന് ഡപ്യൂട്ടി മേയര്‍ സ്ഥാനമാണ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് വിവരം.

വോട്ടെടുപ്പ് വേളയില്‍ കോണ്‍ഗ്രസ് വിട്ടുനില്‍ക്കുക, അല്ലെങ്കില്‍ പുറത്തുനിന്ന് പിന്തുണക്കുക എന്നീ രണ്ട് നിര്‍ദേശങ്ങളാണ് പരിഗണനയില്‍. മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് ചവാന്‍ ശിവസേനയുടെ വാഗ്ദാനങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് വ്യക്തമാക്കി.മാര്‍ച്ച്‌ ഒന്‍പതിനാണ് മേയര്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.ബിജെപിയുമായുള്ള സഖ്യം പിരിഞ്ഞ ശിവസേന ഒറ്റയ്ക്കായിരുന്നു മത്സരിച്ചിരുന്നത്. ശിവസേനയ്ക്ക് 84 ഉം ബിജെപിക്ക് 82 ഉം സീറ്റ് ആണ് ലഭിച്ചത്.

ഭൂരിപക്ഷം തെളിയിക്കാൻ ഇരു പാർട്ടിക്കും മറ്റുള്ളവരുടെ പിന്തുണ ആവശ്യമാണ്. ഭൂരിപക്ഷത്തിനായി 114 പേരുടെ പിന്തുണയാണു വേണ്ടത്.ഇതിനിടെ രാജ് താക്കറേയുടെ എം.എന്‍.എസിന്റെ പിന്തുണയും ശിവസേന തേടിയിട്ടുണ്ട്. വീണ്ടും ബി.ജെ.പിക്കൊപ്പം ചേര്‍ന്നാല്‍ പാര്‍ട്ടിയുടെ അവശേഷിക്കുന്ന വോട്ട് ബാങ്കും ബി.ജെ.പിയിലേക്ക് ഒഴുകുകയും പാര്‍ട്ടിയുടെ നിലനില്‍പ് തന്നെ ഭീഷണിയിലാകുമെന്നാണ് ശിവസേനയുടെ ഭയം.തീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന ശിവസേനയെ മുംബൈയില്‍ പിന്തുണച്ചാല്‍ അത് രാജ്യവ്യാപകമായി ദോഷം ചെയ്യുമെന്ന ഭയം കോൺഗ്രസ് പാര്‍ട്ടിക്കുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button