പൂനെ : ഓസ്ട്രേലിയക്കെതിരെയുള്ള ക്രിക്കറ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ദയനീയ തോല്‍വി. 333 റണ്‍സിന്റെ വന്‍പരാജയമാണ് ഇന്ത്യക്ക് നേരിട്ടത്. പൂനെയില്‍ നടന്ന ആദ്യമത്സസരത്തില് മൂന്നാം മൂന്നാം ദിനത്തില്‍ തന്നെ ഓസീസ് ടീം ഇന്ത്യയെ ചുരുട്ടിക്കെട്ടി. 441 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 107 റണ്‍സിന് പുറത്തായി.
പൂനെയിലെ തോല്‍വിയോടെ കഴിഞ്ഞ 19 ടെസ്റ്റുകളിലായി തുടര്‍ന്ന ഇന്ത്യയുടെ അപരാജിത കുതിപ്പിന് അവസാനവുമായി. രണ്ട് ഇന്നിംഗ്സുകളിലുമായി പത്ത് വിക്കറ്റ് വീഴ്ത്തിയ ഓസീസ് ബൗളര്‍ സ്റ്റീഫന്‍ ഒക്കീഫാണ് ഇന്ത്യയുടെ അന്തകനായത്. സ്കോര്‍: ഓസ്ട്രേലിയ -260, 285. ഇന്ത്യ – 105, 107.
Post Your Comments