NewsIndia

കെജ്‌രിവാളിന്റെ മൊഹല്ല ക്ലിനിക് പദ്ധതിക്കെതിരെ വിജിലന്‍സ് അന്വേഷണം

ഡൽഹി: അരവിന്ദ് കെജ്‌രിവാളിന് ഏറ്റവും കൂടുതല്‍ പ്രശംസ ലഭിച്ച പദ്ധതിയാണ് മൊഹല്ല ക്ലിനിക് പദ്ധതി. ഈ പദ്ധതിക്കെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പദ്ധതിക്കെതിരെ ജനങ്ങളുടെ ഭാഗത്തു നിന്നും നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണം. ജനങ്ങള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന പദ്ധതിയ്ക്ക് ജനങ്ങളുടെ ഇടയില്‍ വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. കെജ്‌രിവാളിന്റെ സ്വപ്‌ന പദ്ധതികളിലൊന്നാണിത്.

പദ്ധതി പ്രകാരം ഡോക്ടര്‍മാരെ കാണുന്നതിന് 30 രൂപ വീതം ഓരോ രോഗികളും പണമായി നല്‍കണമായിരുന്നു. പക്ഷെ ഈ കണക്കില്‍ കള്ളത്തരമുണ്ടെന്നാണ് ആരോഗ്യ വകുപ്പിന് കിട്ടിയ വിവരം. പദ്ധതിയില്‍ ഏതെങ്കിലും തരത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടോ എന്നാണ് ആദ്യഘട്ടത്തില്‍ വിജിലന്‍സ് അന്വേഷിക്കുക. ജനങ്ങളുടെ പരാതികളില്‍ ഉയര്‍ന്നിട്ടുള്ള കാര്യങ്ങള്‍ കണ്ടെത്താനാകുമെന്നാണ് കരുതുന്നതെന്ന് വിജിലന്‍സ് ഡയറക്ടര്‍ അശ്വനി കുമാര്‍ പറഞ്ഞു.

ഡൽഹിയിൽ ഏറ്റവും വിജയം കണ്ട പദ്ധതിയാണ് മൊഹല്ല എന്നായിരുന്നു സര്‍ക്കാര്‍ വാദം. മാത്രമല്ല ഇതു വഴി സൗജന്യ ചികിത്സ ലഭിച്ച രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായി എന്നാണ് കണക്കുകള്‍ സൂചിക്കുന്നത്. ആഗോളതലത്തിലും വന്‍ സ്വീകാര്യത ഈ പദ്ധതിയ്ക്ക് ലഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button