ഷാര്‍ജ: പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി വിമാനക്കമ്പനി. തുച്ഛമായ നിരക്കില്‍ ഇനി വിമാനത്തില്‍ പറക്കാം. ഷാര്‍ജയിലുള്ള പ്രവാസികള്‍ക്കാണ് ഈ സുവര്‍ണ്ണാവസരം ഒരുക്കിയിരിക്കുന്നത്. വെറും 69 ദിര്‍ഹത്തിന് ഷാര്‍ജയില്‍ നിന്ന് കേരളത്തിലെത്താം.
എയര്‍ അറേബ്യയാണ് ടിക്കറ്റ് നിരക്ക് കുറച്ചിരിക്കുന്നത്. കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കുമുളള യാത്രയ്ക്കാണ് ഈ ഓഫര്‍. ഒരു ദിശയിലേക്ക് മാത്രമാകും ഈ സൗകര്യം. കോഴിക്കോട്ടേക്ക് മാര്‍ച്ച് ഇരുപതു മുതലും, തിരുവനന്തപുരത്തേക്ക് ഏപ്രില്‍ ഒന്‍പത് മുതലും ഈ ടിക്കറ്റ് നിരക്ക് ലഭ്യമാകും. വിമാനത്തില്‍ ഇന്ത്യന്‍ വിഭവങ്ങളും ലഭ്യമാകും. ഈ ആനുകൂല്യം എത്ര ദിവസം വരെ ഉണ്ടാകുമെന്ന് വിമാനക്കമ്പനികള്‍ വ്യക്തമാക്കിയിട്ടില്ല.
Post Your Comments