തിരുവനന്തപുരം: കേരളീയര്‍ക്ക് എന്നും ഗൃഹാതുരമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഓര്‍മയാകാന്‍ ഇനി 35 ദിവസം മാത്രം. മാര്‍ച്ച് 31നു എസ്.ബി.ടിയുടെ പ്രവര്‍ത്തനം എന്നന്നേക്കുമായി അവസാനിക്കും. എസ്.ബി.ടി അടക്കം അഞ്ച് അനുബന്ധ ബാങ്കുകള്‍ ഏപ്രില്‍ ഒന്നിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിക്കും.
എസ്.ബി.ടിക്കു പുറമേ സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ജയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നിവയാണ് ലയിക്കുന്നത്. ഇവയുടെ ആസ്തികളും ഇടപാടുകാരുമെല്ലാം ഇതോടെ എസ്.ബി.ഐയിലേക്ക് മാറും.
അതുവഴി 37ലക്ഷം കോടി രൂപ ആസ്തിയും 22500 ശാഖകളും 58000 എ.ടി.എമ്മുകളും 50കോടിയിലേറെ ഇടപാടുകാരുമുള്ള ബാങ്കായി എസ്.ബി.ഐ മാറും. ലയിക്കുന്ന ബാങ്കുകളിലെ ജീവനക്കാരും എസ്.ബി.ഐ ജീവനക്കാരായി മാറും. ഈ ജീവനക്കാര്‍ക്കുള്ള വേതനവും അലവന്‍സുകളും കുറയ്ക്കില്ലെന്നു ലയന കരാറില്‍ എസ്.ബി.ഐ വ്യക്തമാക്കിയിരുന്നു. നേരത്തെ 2008ല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് സൗരാഷട്രയും 2010ല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡോറും എസ്.ബി.ഐയില്‍ ലയിച്ചിരുന്നു.
Post Your Comments