Kerala

പോലീസിന്റെ അന്വേഷണം സുനി ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈലിനായി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ മുഖ്യപ്രതി കസ്റ്റഡിലായെങ്കിലും പോലീസിന്റെ അന്വേഷണം കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് നീളുന്നതായി റിപ്പോര്‍ട്ട്. സുനിയും സംഘവും നടിയെ ഭീഷണിപ്പെടുത്തി ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കുന്നതിനാണ് പോലീസിന്റെ ശ്രമം.

സംഭവത്തിനുശേഷം നടിയെ സംവിധായകന്‍ ലാലിന്റെ കാക്കനാട്ടെ വീടിനു മുന്നില്‍ ഇറക്കിവിട്ട പ്രതികള്‍ തുടര്‍ന്ന് കൊച്ചി നഗരത്തിലെ ഒരു വീടിനു മുന്നില്‍ പെട്ടി ഓട്ടോയില്‍ എത്തുകയും പള്‍സര്‍ സുനി ഒരു വീട്ടിലേക്ക് കയറിപ്പോകുകയും ചെയ്ത സി.സി ടി.വി ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. സുനി താന്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഏല്‍പ്പിക്കാനാണ് ഈ വീട്ടിലെത്തിയതെന്നാണ് കരുതുന്നത്. സംഘത്തില്‍ ഒപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ക്ക് ഇതേക്കുറിച്ച് കാര്യമായ അറിവില്ലെന്നാണ് പോലീസിന്റെ അനുമാനം.

ബ്ലാക്ക് മെയ്ല്‍ ചെയ്യുക എന്ന ഉദ്ദേശത്തോടെ പകര്‍ത്തിയ ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ കഴിയാത്തത് ആക്രമണത്തിന് ഇരയായ യുവനടിക്കും ബന്ധുക്കള്‍ക്കും കൂടുതല്‍ ആശങ്കയുണ്ടാക്കുന്നതാണ്. വെള്ള നിറത്തിലുള്ള മൊബൈലിലാണ് സുനി ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് നടി പോലീസിന് മൊഴി നല്‍കിയിരുന്നു. അതേസമയം, സംഭവത്തിന് പിറ്റേന്ന് തന്നെ കാണാനെത്തിയ സുനി തന്റെ കൈവശമുണ്ടായിരുന്ന മൊബൈലും തിരിച്ചറിയല്‍ രേഖകളും ഏല്‍പ്പിച്ചെന്ന് അഭിഭാഷകന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് അന്വേഷണത്തെ വഴി തിരിച്ചുവിടാനാണെന്നാണ് പോലീസ് കരുതുന്നത്.

അതേസമയം, നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ എറണാകുളം ഗിരനഗറില്‍ താമസിക്കുന്ന ഒരു സ്ത്രീയുടെ കൈവശമുണ്ടെന്നാണ് പോലീസിന്റെ അനുമാനം. എണറാകുളം നഗരത്തില്‍ വസ്ത്രവ്യാപാര സ്ഥാപനം നടത്തുന്ന ഈ സ്ത്രീ പള്‍സറിന്റെ കാമുകിയാണ്. ആലപ്പുഴ സ്വദേശിയായ ഇവരെ കാണാനാണ് സംഭവദിവസം രാത്രി സുനി എത്തിയതെന്നു കരുതപ്പെടുന്നു. ഇവരെ മൊബൈല്‍ ഏല്‍പ്പിച്ചശേഷമാണ് സുനിയും സംഘവും അമ്പലപ്പുഴയ്ക്ക് കടന്നത്. അതേസമയം, ഈ സ്ത്രീ പോലീസ് കസ്റ്റഡിയിലാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button