കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതിയിൽ കീഴടങ്ങാനെത്തിയ പ്രതിയെ അറസ്റ്റ് ചെയ്‌തതിൽ അപാകതയില്ലെന്ന് പ്രമുഖ നിയമജ്ഞർ. ആ സമയം, ജഡ്ജി കോടതിയില്‍ ഉണ്ടായിരുന്നില്ല. മാത്രമല്ല, കോടതി പ്രവര്‍ത്തിച്ചിരുന്നുമില്ല. അതുകൊണ്ടുതന്നെ അറസ്റ്റില്‍ നിയമവിരുദ്ധമായി എന്തെങ്കിലും ഉണ്ടെന്ന് പറയാനാവില്ലെന്ന് അഡ്വ. കാളീശ്വരം രാജ് വ്യക്തമാക്കി. ചെയ്യേണ്ടത് പോലീസിന്റെ ഉത്തരവാദിത്തമാണ്. ഔചിത്യത്തിന്റെ പ്രശ്‌നം ആരോപിക്കപ്പെട്ടാലും അത് തികച്ചും ആപേക്ഷികമാണ്.
ജഡ്ജിയെത്തും മുമ്പ് പ്രതി രക്ഷപ്പെട്ടാൽ അത് പോലീസിന്റെ കൃത്യനിര്‍വഹണത്തിലെ വീഴ്ചയാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നിയമപരമായി കീഴടങ്ങിയ പ്രതിയാണെന്ന് രേഖയിലില്ലെന്നിരിക്കെ കുറ്റാരോപിതനെ പോലീസ് കസ്റ്റഡിയിലെടുത്തതില്‍ തെറ്റില്ലെന്ന് അഡ്വ. സി.പി. ഉദയഭാനു അഭിപ്രായപ്പെട്ടു. പ്രതികൾ പ്രതിരോധിക്കാൻ ശ്രമിച്ചാൽ മതിയായ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താൻ പൊലീസിന് അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments