Kerala

കൊച്ചി ക്വട്ടേഷന്‍: ലിബര്‍ട്ടി ബഷീറിനെതിരെ മുഖ്യമന്ത്രി

കണ്ണൂര്‍: തീയറ്റര്‍ ഉടമകളുടെ പഴയ സംഘടനയുടെ നേതാവായിരുന്ന ലിബര്‍ട്ടി ബഷീറിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി. ബഷീറിന്റെ പേര് പറയാതെയാണ് മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചത്. ഒരു മഹാനടന് മുഖ്യമന്ത്രിയെ സ്വാധീനിക്കാന്‍ കഴിയുമെന്നാണ് കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണം വഴി തെറ്റാനുള്ള സാധ്യത ചൂണ്ടിക്കാട്ടി ലിബര്‍ട്ടി ബഷീര്‍ ആക്ഷേപം ഉന്നയച്ചത്. ഇതിനോട് മുഖ്യമന്ത്രി പ്രതികരിച്ചത്. ഒരു മഹാനടന് തന്നെ സ്വാധീനിക്കാന്‍ കഴിയുമെന്ന് തലശേരിക്കാരനായ ഒരു വ്യക്തി പറഞ്ഞത്. തലശേരിക്കാരനായ അയാള്‍ക്ക് തന്നെ മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നെ സ്വാധീനിക്കാന്‍ എന്തുകൊണ്ടാണ് അയാള്‍ക്ക് കഴിയാതിരുന്നത്.

സിനിമാ സമരത്തിന്റെ സമയത്ത് താന്‍ മുന്നോട്ടുവച്ച നിര്‍ദേശം അംഗീകരിക്കാന്‍ അദ്ദേഹം തയാറായില്ല. എന്നിട്ട് ഇപ്പോള്‍ പ്രശ്നങ്ങള്‍ മറ്റുള്ളവരുടെ പെടലിക്ക് വെയ്ക്കാനാണ് ശ്രമം -മുഖ്യമന്ത്രി പറഞ്ഞു. അത്തരം ചിത്രീകരണങ്ങള്‍ക്കൊന്നും ഇറങ്ങിപ്പുറപ്പെടേണ്ടെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മമ്മൂട്ടി മുഖ്യമന്ത്രിയെ സ്വാധീനിക്കാതിരുന്നാല്‍ യഥാര്‍ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് ലിബര്‍ട്ടി ബഷീര്‍ നേരത്തെ പറഞ്ഞിരുന്നു. തീയറ്റര്‍ സമരം പൊളിഞ്ഞതിന് പിന്നാലെ ലിബര്‍ട്ടി ബഷീറിന്റെ തീയറ്ററുകള്‍ക്ക് റിലീസ് ചിത്രം നല്‍കുന്നത് സംഘടനകള്‍ നിര്‍ത്തിവച്ചിരുന്നു. ഇതിനെതിരേ ലിബര്‍ട്ടി ബഷീര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെങ്കിലും സര്‍ക്കാര്‍ പ്രശ്നത്തില്‍ ഇടപെടാന്‍ കൂട്ടാക്കിയിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button