India

നടു റോഡില്‍ മൂത്രമൊഴിച്ചത് തടഞ്ഞു: കവിക്ക് ബസ് ജീവനക്കാരുടെ ക്രൂരമര്‍ദ്ദനം

ന്യൂഡല്‍ഹി: നടു റോഡില്‍ മൂത്രമൊഴിച്ചത് തടഞ്ഞ കവിക്ക് ബസ് ജീവനക്കാരുടെ ക്രൂരമര്‍ദ്ദനം. 60 കാരനായ ഹിന്ദി കവിക്കാണ് മര്‍ദ്ദനമേറ്റത്. ഡല്‍ഹിയിലെ പട്പര്‍ഗഞ്ജ് മേഖലയിലാണ് സംഭവം നടന്നത്. വീട്ടിലേക്കു മടങ്ങും വഴിയാണ് ഇങ്ങനെയൊരു ദുരനുഭവം ഉണ്ടായത്.

ഹിന്ദി കവിയായ ദേവി പ്രസാദ് മിശ്രയ്ക്കാണ് മര്‍ദ്ദനമേറ്റത്. ഒരു ട്രാഫിക് സിഗ്നലില്‍ എത്തിയപ്പോള്‍ ഡല്‍ഹി ട്രാന്‍പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസിലെ ഒരു കണ്ടക്ടര്‍ നടു റോഡില്‍ മൂത്രമൊഴിക്കുകയായിരുന്നു. ഇങ്ങനെ ചെയ്യരുതെന്ന് പറഞ്ഞ അദ്ദേഹത്തെ ബസ് ജീവനക്കാരന്‍ അസഭ്യം പറഞ്ഞു.

ബസ് നീങ്ങാന്‍ തുടങ്ങിയപ്പോള്‍ മിശ്ര മൊബൈല്‍ ഫോണില്‍ ബസിന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ബസ് നിര്‍ത്തുകയും, ഡ്രൈവറും, കണ്ടക്ടറും മറ്റു ജീവനക്കാരും ചേര്‍ന്ന് ഇദ്ദേഹത്തെ മര്‍ദ്ദിക്കുകയുമായിന്നു. ഇയാളെ ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് പോലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button