KeralaNews

അടുക്കള താരമാകുന്ന കേരള സര്‍ക്കാര്‍ പദ്ധതി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ പാര്‍പ്പിട പദ്ധതിയായ ലൈഫ് സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്നു. ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കളെ കണ്ടെത്താനുള്ള സര്‍വേക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. കുടുംബശ്രീയാണ് സര്‍വേ നടത്തുന്നത്. ഒരു വീട്ടില്‍ രണ്ട് കുടുംബങ്ങളോ രണ്ട് അടുക്കളയോ ഉണ്ടെങ്കില്‍ അവര്‍ക്ക് രണ്ടുവീടിന് അപേക്ഷിക്കാം. കുടുംബശ്രീക്കാര്‍ സര്‍വേക്കെത്തുമ്പോള്‍ ഇക്കാര്യം ബോധ്യപ്പെടുത്തിയാല്‍ മതി. ഭിന്നലിംഗക്കാര്‍ക്ക് വീടു ലഭിക്കുന്നതിന് ഭിന്നലിംഗമാണെന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കാണിക്കണം. അംഗപരിമിതഗണത്തില്‍ വീട് ലഭിക്കുന്നതിന് നാല്‍പത് ശതമാനമെങ്കിലും അംഗപരിമിതരായിരിക്കണം. വിവിധ പദ്ധതികളില്‍നിന്നും വീടിന് സഹായം കിട്ടി പണി പൂര്‍ത്തിയാകാത്തവര്‍ക്കും സഹായം ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button