കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ തനിക്കെതിരെ നടക്കുന്ന ദുഷ്പ്രചരണത്തിനെതിരെ നടൻ ദിലീപ് ഡി ജി പിക്ക് പരാതി നൽകി.രേഖാമൂലം നല്കിയ പരാതിയില്‍ അന്വേഷണത്തിന് ഡിജിപി ഉടന്‍ നിര്‍ദേശം നൽകിയേക്കും. തനിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വൻ പ്രചാരണമാണ് നടന്നത്.സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തിയവര്‍ക്കും അനാവശ്യമായി തന്റെ പേര് ഇതിലേക്ക് വലിച്ചിഴച്ചവര്ക്കുമെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. തനിക്കെതിരെയുള്ള ശബ്ദ രേഖ പോലും ഇറങ്ങിയിരുന്നതായി കണ്ടു.തന്നെ ചോദ്യം ചെയ്താൽ സത്യം വെളിയിൽ വരുമെന്നുള്ള പ്രചരണം കണ്ട് തനിക്കു മനോവിഷമം ഉണ്ടായെന്നും ദിലീപ് പറയുന്നു.
Post Your Comments