കൊച്ചി: സമൂഹത്തിൽ പെൺഗുണ്ടകളും സജീവമാണെന്ന് പോലീസ്. രണ്ടുമാസം മുൻപ് വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടാൻ നോക്കിയ പത്തംഗ സംഘത്തിൽ ഒരു യുവതിയും ഉണ്ടായിരുന്നതായി പോലീസ് റിപ്പോർട്ട് ഉണ്ട്. മയക്കു മരുന്ന് കേസുകളിൽ പിടിക്കപ്പെടുന്നവരിലും സ്ത്രീകളുടെ സാന്നിധ്യം ഉണ്ട്.
ഒഡീഷയിൽ നിന്ന് ലഹരിമരുന്ന് കൊച്ചിയിലെത്തിച്ചു വിപണനം നടത്തിയ നാല് പേരടങ്ങുന്ന സംഘത്തിലും ഒരു യുവതി ഉണ്ടായിരുന്നു. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പകർത്തുന്ന അശ്ളീല ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ബ്ളാക്ക് മെയിൽ ചെയ്തു പണം തട്ടുന്ന സംഘത്തിലെ പ്രധാന പ്രതികളും സ്ത്രീകൾ തന്നെ.ഇപ്രകാരം വിവാദമായ ഒരു ബ്ലാക്ക് മെയിലിംഗ് കേസിലെ അന്വേഷണോദ്യോഗസ്ഥനോടൊപ്പം പ്രതികളിലൊരാൾ താമസം തുടങ്ങിയതായും റിപ്പോർട്ട് ഉണ്ട്. ആ കേസിൽ ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടുമില്ല.
Post Your Comments