KeralaNews

സ്ത്രീസുരക്ഷക്ക് പ്രത്യേക വകുപ്പ്; ഭവനരഹിതര്‍ക്കായി 4.32ലക്ഷം പുതിയ വീടുകള്‍ നല്‍കും :ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ വായിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് മേഖലകളെ ലക്ഷ്യമിട്ട് നവകേരള കര്‍മപദ്ധതി ആവിഷ്‌കരിക്കുമെന്ന് ഗവര്‍ണറുടെ നയപ്രഖ്യാപനം. ഭവനരഹിതര്‍ക്കായി 4.32ലക്ഷം പുതിയ വീടുകള്‍ നല്‍കുമെന്നും ഗവര്‍ണര്‍ പ്രസംഗത്തില്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ജൈവകൃഷി പ്രോത്സാഹിപ്പിക്കും. പ്രവാസികള്‍ തിരിച്ചെത്തുന്ന അവസ്ഥ സംസ്ഥാനത്തിന് പ്രതിസന്ധി ഉണ്ടാക്കി. റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. അഞ്ച് വര്‍ഷത്തിനുള്ളില്‍ കാര്‍ഷിക സ്വയം പര്യാപ്തത നേടും. അതേസമയം നയപ്രഖ്യാപനത്തില്‍ കേന്ദ്രസര്‍ക്കാരിനുനേരെയും വിമര്‍ശനം ഉയര്‍ന്നു. നോട്ട് നിരോധനം സാധാരണക്കാര്‍ക്ക് പ്രശ്‌നങ്ങളുണ്ടാക്കിയെന്നും സഹകരണ മേഖല നിശ്ചലമായി എന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാനം കടുത്ത വരള്‍ച്ച നേരിടുന്നതായും വരള്‍ച്ച നേരിടാന്‍ നടപടികള്‍ ഊര്‍ജിതമാക്കിയെന്നും നയപ്രഖ്യാപനം ചൂണ്ടിക്കാട്ടുന്നു. ഗവര്‍ണറുടെ നയപ്രഖ്യാന പ്രസംഗത്തിലെ മറ്റുപ്രസക്ത ഭാഗങ്ങള്‍ ഇവയാണ്: സംസ്ഥാനത്ത് വ്യാവസായിക ഉത്പാദനം കുറഞ്ഞു. ക്ലാസ്സ് റൂമുകളെ ഡിജിറ്റലാക്കാന്‍ പദ്ധതി തയ്യാറാക്കി. വിദ്യാഭ്യാസ ആരോഗ്യ മേഖലകളെ കൂടുതല്‍ നവീകരിക്കും. സ്ത്രീസുരക്ഷക്ക് പ്രത്യേക വകുപ്പ് രൂപീകരിക്കും. അടിസ്ഥാന സൗകര്യ വികസനത്തിന് കിഫ്ബി വഴി പദ്ധതി. കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് കലക്ടര്‍മാര്‍ക്ക് പ്രത്യേക ഫണ്ട് നല്‍കി. ദേശീയപാതാ വികസനവും സ്മാര്‍ട്ട് സിറ്റി പദ്ധതിയും വേഗത്തിലാക്കും. താലൂക്ക് തലത്തില്‍ വനിതാ പൊലീസ് സ്റ്റേഷന്‍ ആരംഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button