കൊച്ചി: കൊച്ചി: ബന്ധുനിയമന കേസില്‍ മുന്‍ വ്യവസായ മന്ത്രി ഇ.പി ജയരാജന് താത്കാലിക ആശ്വാസം. ജയരാജന്‍ ഉള്‍പ്പെട്ട ബന്ധു നിയമന കേസ് ഒരാഴ്ചത്തേക്ക് ഹൈക്കോടതി സ്‌റ്റേ ചെയ്തു. അന്വേഷണത്തില്‍ വിജിലന്‍സ് അധികാര പരിധി വിടുന്നുണ്ടോയെന്ന് കേസ് പരിഗണിക്കുന്ന വേളയില്‍ ജസ്റ്റിസ് ഉബൈദുള്ളയുടെ ബഞ്ച് ചോദിച്ചു. മന്ത്രി എന്ന നിലയില്‍ ജയരാജന്‍ പദവി ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്നും നിയമനം വഴി ആര്‍ക്കെങ്കിലും സാമ്പത്തിക നേട്ടം ഉണ്ടായിട്ടുണ്ടോയെന്നും നിയമനത്തില്‍ അഴിമതി ഉണ്ടോയെന്നും കോടതി ആരാഞ്ഞു.അതിനിടെ ഹൈക്കോടതി കേസ് അന്വേഷണത്തിന്റെ കാര്യത്തില്‍ വിജിലന്‍സിന് മാര്‍ഗരേഖ പുറപ്പെടുവിച്ചു. അഴിമതി അന്വേഷണം സംബന്ധിച്ച നടപടിക്രമങ്ങള്‍ വിജിലന്‍സ് കര്‍ശനമായി പാലിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. സര്‍വീസ്, സ്ഥാനക്കയറ്റം എന്നീ കാര്യങ്ങളില്‍ വിജിലന്‍സ് അന്വേഷണം ആശാസ്യമല്ലെന്ന് കോടതി പറഞ്ഞു. അഴിമതി നടന്നോയെന്ന കാര്യമാണ് വിജിലിന്‍സ് പരിശോധിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.
Post Your Comments