അമേരിക്കയിലുള്ള രണ്ട് ഓണ്‍ലൈന്‍ റീട്ടെയില്‍ സ്ഥാപനങ്ങള്‍ ഷൂവില്‍ ഓം ചിഹ്നവും ബിയര്‍കുപ്പിയില്‍ ഗണപതിയുമായി രംഗത്ത്. യെസ്വീബ് ഡോട്ട് കോം എന്ന ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനമാണ് ഓം ഷൂ വിപണിയിലിറക്കിയത്. ലോസ്റ്റ്കോസ്റ്റ് ഡോട്ട് കോമാണ് ഗണപതിയുടെ ചിത്രമുള്ള ബിയര്‍ വില്‍ക്കുന്നത്. രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെയും വ്യത്യസ്ത പരാതികളാണ് നരേഷ് നല്‍കിയിട്ടുള്ളത്. ഓം ചിഹ്നം ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമാണെന്നും ലോകമെമ്പാടുമുള്ള ഹൈന്ദവ വിശ്വാസികളെ ഇത് മുറിവേല്‍പ്പിക്കുമെന്നും നരേഷ് പറയുന്നു. ഹിന്ദു ചിഹ്നങ്ങള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് നരേഷ് ഈ കമ്പനികളെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍, ഇക്കാര്യം ഉടമകളെ അറിയിക്കാമെന്ന അറിയിപ്പ് മാത്രമാണ് ലഭിച്ചത്.
ഓണ്‍ലൈന്‍ സ്ഥാപനങ്ങളുടേത് ഹിന്ദുവിശ്വാസത്തിനെതിരായ നടപടിയാണെന്ന് ഡല്‍ഹിയിലെ പ്രശാന്ത് വിഹാര്‍ പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ പറയുന്നു. ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് കമ്മീഷണറും മൃഗാവകാശ പ്രവര്‍ത്തകനുമായ നരേഷ് കഡ്യാനാണ് പരാതി നല്‍കിയത്. പരാതിയെക്കുറിച്ച് അന്വേഷിച്ച് എത്രയും വേഗം നടപടിയെടുക്കാന്‍ രോഹിണി ജില്ലയിലെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ എം.എന്‍.തിവാരി നിര്‍ദ്ദേശം നല്കി. തിങ്കളാഴ്ച വരെ പൊലീസ് എഫ്.ഐ.ആര് തയ്യാറാക്കാത്തതിനാല്‍, നരേഷ് ഇക്കാര്യം കാണിച്ച് വിദേശകാര്യമന്ത്രാലയത്തിന് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് പൊലീസ് കര്‍ശന നടപടികളെടുക്കാന്‍ തീരുമാനിച്ചത്.
Post Your Comments