വാഷിംഗ്ടണ്‍: ഇന്ത്യൻ സേനയുടെ ആധുനികവത്കരണം സഹായ വാഗ്ദാനവുമായി അമേരിക്ക. പ്രധാന പ്രതിരോധ പങ്കാളിയായ യുഎസ് സേനയുടെ പസഫിക് കമാന്‍ഡ് മേധാവി അഡ്മിറൽ ഹാരി ഹാരിസ് ആണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കയുടെ പ്രധാന പ്രതിരോധ പങ്കാളിയാണ് ഇന്ത്യയെന്നും അദ്ദേഹം വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ഇന്ത്യയും യുഎസും സംയുക്തമായി നടത്തിവരുന്ന മലബാർ നാവികാഭ്യാസത്തിന്‍റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൈനിക സഹകരണത്തിന് വ്യക്തിപരമായി മുൻകൈ എടുത്തിട്ടുള്ളയാളാണ് അഡ്മിറൽ ഹാരിസ്.
Post Your Comments