സവായ് മധോപൂർ ( രാജസ്ഥാൻ): കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കാൻ പോലും തെരുവ് നായകളുടെ ശല്യം കാരണം കഴിയാത്ത സാഹചര്യം ആണ് ഇവിടുത്തെ ഗവണ്മെന്റ് സ്കൂളിൽ നടക്കുന്നത്.സ്കൂളിൽ തമ്പടിച്ചിരുന്ന തെരുവ് നായക്കൂട്ടം കുട്ടികളുടെ പാത്രത്തിൽ നിന്നുവരെ അവരുടെ ഭക്ഷണം എടുത്തു കൊണ്ടുപോകും.
സംഭവത്തെ പറ്റി അന്വേഷിച്ചവരോട് ഹെഡ് മാസ്റ്ററിന്റെ ഉത്തരം ഇതായിരുന്നു, “10 ലക്ഷം രൂപയുണ്ടെങ്കിൽ സ്കൂളിന് കോമ്പൗണ്ട് വാൾ പണിയാൻ സാധിക്കും, ഇതിനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്” മന്നു ലാൽ വർമ പറഞ്ഞു., ഡി ഇ ഓ യുടെ ശ്രദ്ധയിൽ സംഭവം ചൂണ്ടിക്കാട്ടിയപ്പോൾ ഇതുവരെ ഒരു പരാതിയും ഇതിനെ പറ്റി ലഭിച്ചിട്ടില്ല, ഉടനെ തന്നെ അന്വേഷിച്ചു വേണ്ടത് ചെയ്യാം എന്നായിരുന്നു. ചിത്രങ്ങൾ കാണാം.
Post Your Comments