India

ജയലളിതയുടെ മരണം : ശശികലയ്‌ക്കെതിരെ വിമര്‍ശനവുമായി സ്റ്റാലിന്‍

ചെന്നൈ : അനധികൃത സ്വത്ത് കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല നടരാജനെതിരെ വിമര്‍ശനവുമായി ഡി.എം.കെ വര്‍ക്കിംഗ് പ്രസിഡന്റ് എം.കെ സ്റ്റാലിന്‍. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്‌നാട് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് ദിവസം നടന്ന സംഭവങ്ങളില്‍ പ്രതിഷേധിച്ച് ഏകദിന സത്യഗ്രഹ സമരം നടത്തിയ ശേഷമാണ് സ്റ്റാലിന്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചത്.

ജയലളിതയുടെ മരണത്തില്‍ ശരിയായ അന്വേഷണം നടന്നാല്‍ ഇപ്പോള്‍ നാല് വര്‍ഷം തടവുശിക്ഷ അനുഭവിക്കുന്നയാള്‍ ജീവപര്യന്ത്യം ജയിലിലാകുമെന്ന് സ്റ്റാലിന്‍ പറഞ്ഞു. തന്റെ പാര്‍ട്ടിയിലെ എം.എല്‍.എമാരെ പുറത്താക്കിയ ശേഷം നടത്തിയ വിശ്വാസ വോട്ടെടുപ്പ് സഭയുടെ എല്ലാ കീഴ്‌വഴക്കങ്ങളും ലംഘിച്ചു കൊണ്ടാണെന്ന് സ്റ്റാലിന്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button