NewsIndia

ഇന്റർനെറ്റിലെ അശ്ലീല വിഡിയോ: ഗൂഗിളിനോട് വിശദീകരണം ആവശ്യപ്പെട്ട് കോടതി

ന്യൂഡൽഹി: ഇന്റർനെറ്റിൽ അശ്ലീല വിഡിയോ പ്രസിദ്ധീകരിക്കുന്നതു മുൻകൂട്ടി തടയുന്നതിനും കുറ്റക്കാരെ തിരിച്ചറിയുന്നതിനും നടപടി വേണമെന്ന്‌ സുപ്രീം കോടതി. ഹൈദരാബാദ് ആസ്ഥാനമായുള്ള പ്രജ്വല എന്ന സംഘടന സമൂഹമാധ്യമത്തിലൂടെ പ്രചരിച്ച രണ്ടു മാനഭംഗ വിഡിയോ ക്ലിപ്പുകൾ ചീഫ് ജസ്റ്റിസിന് കത്ത് അയച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗൂഗിൾ, മൈക്രോസോഫ്റ്റ്‌, ഫെയ്സ്ബുക്ക് തുടങ്ങിയവയിൽനിന്നു കോടതി വിശദീകരണം തേടിയത്.

ഓരോ മണിക്കൂറിലും വൻതോതിലാണ് വീഡിയോ അടക്കമുള്ളവ അപ്‌ലോഡ് ചെയ്യുന്നതെന്നും ഓരോന്നും മുൻകൂട്ടി പരിശോധിച്ച് തടയുക ബുദ്ധിമുട്ടാണെന്നും ഗൂഗിളിന്റെ അഭിഭാഷകൻ പറഞ്ഞു. അനാശാസ്യ ഉള്ളടക്കം ഇന്റർനെറ്റിൽ വരുന്നതു മുൻകൂട്ടി തടയുകയാണ് വേണ്ടതെന്നും പിന്നീടുള്ള നടപടിയല്ല ആവശ്യമെന്നും കോടതി പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button