Kerala

മകന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ചാട്ടവാറുകൊണ്ട് അടിക്കണം: കെപിഎസി ലളിത

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ സിദ്ധാര്‍ത്ഥ് ഭരതനെതിരെ കേള്‍ക്കുന്ന ആരോപണത്തിനു നേരെ അമ്മയും നടിയുമായ കെപിഎസി ലളിത പ്രതികരിക്കുന്നു. തന്റെ മകന്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ജനങ്ങള്‍ക്ക് ശിക്ഷിക്കാമെന്നാണ് ലളിത പറഞ്ഞത്.

തന്റെ മകന്‍ ഇത്തരത്തില്‍ ഏതെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ചാട്ടവാറുകൊണ്ട് അടികൊടുക്കണമെന്നും ജനങ്ങളുടെ മുമ്പിലിട്ട് തല്ലിക്കൊല്ലണമെന്നും മാത്രമേ പറയൂവെന്നും കെപിഎസി ലളിത പറയുന്നു. ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ലളിത പ്രതികരിച്ചു. പ്രേക്ഷകര്‍ ഇത് വിശ്വസിക്കരുത്, തങ്ങളെ ചെളിവാരി എറിയാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് മാത്രം.

കൂടെ നില്‍ക്കുന്നവര്‍ തന്നെ മാറിനിന്ന് കുറ്റം പറഞ്ഞാല്‍ തങ്ങളെ പോലുള്ളവര്‍ എങ്ങനെ ജീവിക്കുമെന്നും ലളിത ചോദിക്കുന്നു. കൊച്ചിയില്‍ നടന്ന പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു കെപിഎസി ലളിത. ശരിയായ പ്രതികളെ പിടികൂടാതെ അടങ്ങിയൊതുങ്ങി ജീവിക്കുന്നവരെ പഴി പറയുകയാണെന്നും അവര്‍ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button