ന്യൂഡല്‍ഹി: ലിബിയയില്‍ ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ ഡോക്ടറെ മോചിപ്പിച്ചു. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആന്ധ്ര പ്രദേശിലെ കൃഷ്ണ ജില്ലയില്‍ നിന്നുള്ള ഡോ. രാമമൂര്‍ത്തി കൊസനാമം ഉള്‍പ്പെടെ ആറ് പേരെയാണ് മോചിപ്പിച്ചത്.
ലെബിന്‍- ഇ- സിന ആശുപത്രിയില്‍ ജോലി ചെയ്യവേയാണ് 2015 സെപ്റ്റംബര്‍ 8നാണ് ഡോ. രാമമൂര്‍ത്തിയെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്. ഇദ്ദേഹത്തിന് വെടിയേറ്റ് പരിക്ക് പറ്റിയിട്ടുള്ളതായും എത്രയും വേഗം ഇന്ത്യയിലെത്തിക്കുമെന്നും സുഷമ സ്വരാജ് അറിയിച്ചു
Post Your Comments