ഹൈദരാബാദ്:തെലങ്കാനയിൽ ബസിൽ ഉണ്ടായ തീപിടുത്തത്തിൽ നിന്നു യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.ഹൈദരാബാദിൽ നിന്നും വാറംഗലിലേക്കു 30 യാത്രക്കാരുമായി പോവുകയായിരുന്ന തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസിലാണ് തീപിടിത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടിനേത്തുടർന്നാണ് സർക്കാർ ഉടമസ്ഥതയിലുള്ള എ സി ബസിൽ തീ പടർന്നു പിടിച്ചത്.
എൻജിനിൽ നിന്നും തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ വണ്ടി നിർത്തി യാത്രക്കാരെ ഉടനടി ഇറക്കുകയായിരുന്നു. യാത്രക്കാർ ഇറങ്ങിയ ഉടനെ നിമിഷങ്ങൾക്കകം ബസിൽ തീ പടർന്നു പിടിച്ച് കത്തിയമരുകയായിരുന്നു.തെലങ്കാന ഗതാഗതമന്ത്രി പി. മഹേന്ദർ റെഡ്ഡി സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Post Your Comments