News

പ്രശസ്ത നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രമുഖ വനിതകള്‍ പ്രതികരിക്കുന്നു

220ദീപാ പ്രസാദ്
സാമൂഹ്യപ്രവര്‍ത്തക , എഴുത്തുകാരി

രാത്രിയെന്നോ പകലെന്നോ ഇല്ലാതെ തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് നമ്മുടെ നഗരങ്ങളിലൊന്നില്‍ പ്രശസ്തയായ ഒരു അഭിനേത്രിയെ തട്ടിക്കൊണ്ടുപോയി പീഢിപ്പിക്കാൻ ശ്രമിച്ചു എന്ന സത്യം വളരെയധികം വേദനാജനകമായ അവസ്ഥയിലേക്കാണു നമ്മെ കൂട്ടികൊണ്ടു പോയത്..സാംസ്ക്കാരികമായും വിദ്യാഭ്യാസപരമായും ഏറെ മുന്നില്‍ നില്‍ക്കുന്ന മലയാളി സമൂഹത്തിനാകെ നാണക്കേടു കൊണ്ട് തലകുനിക്കെണ്ടിവന്ന സംഭവം വളരെ ഗൌരവപൂര്‍ണ്ണമായ ചര്‍ച്ചക്ക് വിധേയമാക്കേണ്ടതാണ്.

കേരളത്തിലെ പ്രധാനപ്പെട്ട നഗരത്തിൽ പ്രശസ്തയായൊരു സ്ത്രീക്കു പോലും സുരക്ഷിതമല്ലാത്ത അവസ്ഥയിൽ, സാധാരണക്കാരായ സ്ത്രീകളുടെ സുരക്ഷിതത്തിനു എന്തു ഉറപ്പാണുണ്ടാകുക ……..
പ്രശസ്തയായതിന്റെ പേരിൽ ഐക്യധാർഢ്യം പ്രഖ്യാപിക്കാനും കേസ് ഊർജ്ജിതമാക്കാനും നമ്മുടെ സമൂഹം തയാറായി എന്നുള്ളതിൽ വളരെയധികം ആശ്വാസവും സമാധാനവും തോന്നിയെങ്കിലും ,, പുറത്തു പോലും പറയിനാവാത്ത സമാന സംഭവങ്ങൾ നമ്മുടെ നാട്ടിൽ അരങ്ങേറുന്നുണ്ട് …തങ്ങൾക്ക് നീതി കിട്ടില്ലെന്നോ ,അല്ലെങ്കിൽ ഭയം കൊണ്ടോ ആകാം പലപ്പോഴും ഇത്തരം അക്രമങ്ങൾ പുറം ലോകമറിയാതെ പോകുന്നത് … സ്ത്രീയെ ശരീരമായി മാത്രം കാണുന്ന സമൂഹത്തിൽ ഇനിയും ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ഉത്തരവാധിത്തം നമ്മുടെ ഭരണകൂടത്തിനും ,നിയമപാലകർക്കുമൊപ്പം നമ്മൾ കൂടെ ഉൾപ്പെടുന്ന സമൂഹം ഏറ്റെടുത്തേ മതിയാകൂ …..

പിഞ്ചുകുഞ്ഞുങ്ങൾ മുതൽ വൃദ്ധ മാതാക്കള്‍ക്ക്‌ വരെ പുറത്തിറങ്ങി സഞ്ചരിക്കാൻ വയ്യാതാകുന്നൊരവസ്ഥ സംജാതമായിരിക്കുന്നു ……കടുത്ത ശിക്ഷാ നടപടികളുടെ അഭാവമാണ് ഇത്തരമൊരു സ്ഥിതിവിശേഷത്തിനു കാരണമായിരിക്കുന്നത്


221
കെ പി സുധീര, എഴുത്തുകാരി

ഇരയും വേട്ടക്കാരനും എന്ന നിലയിൽ സ്ത്രീകളെ വേട്ടയാടിക്കൊണ്ടിരിക്കുന്ന സമകാലിക സമൂഹത്തിൽ സംഭവങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കുന്നു. ആ സൂത്രിതമായി പോലും അവൾ ആക്രമിക്കപ്പെടുന്നു.- കുറ്റവാളികളിൽ പലരും നിയമത്തിന്റെ തന്നെ ലൂപ് ഹോളിലൂടെ രക്ഷപ്പെടുന്നു – എത്രയും വേഗം ഈ കലാകാരിയെ ക്രൂരമായി അപമാനിച്ചവരെ .നിയമത്തിന്റെ മുമ്പിൽ കൊണ്ടു വരണം.രാഷ്ട്രീയക്കാർ ഇടപെടാതെ, പോലീസ് കാരെ കൃത്യനിർവഹണത്തിന് അനുവദിക്കണം. ഞങ്ങൾ സ്ത്രീകളും കുട്ടികളും സുരക്ഷിത ബോധത്തോടെ ഈ സമൂഹത്തിൽ ജീവിക്കാൻ ഉള്ള അവസ്ഥ ഉണ്ടാവണം


സിന്ധു റാം, എഴുത്തുകാരി

sinduപ്രമുഖ നടിയ്ക്ക് നേരെയുണ്ടായ അപലനീയമായ ആക്രമണത്തെ കുറിച്ച് പോസ്റ്റോ പരാമർശമോ നടത്താത്തത് എന്നിൽ അവളെ കണ്ടതുകൊണ്ടു മാത്രം … ഗൂഡാലോചനയുടെ ഭാഗായി നടന്ന സംഭവമായിട്ടേ ഇതിനെ കാണുന്നുള്ളൂ .,.തിരശ്ശിലക്ക് പിന്നിലുള്ള
ഗൂഡാലോചനക്കാരെ കൂടി പിടിക്കൂടി ശിക്ഷ നല്‍ക്കണം .,ക്രിമിനലുകളെ കൊണ്ട് ഇത് ചെയ്യിച്ചവരെയും കൂടി പിടിച്ചാൽ മാത്രമേ ഭരണത്തിലും പോലീസിലും ഒരു വിശ്വാസമൊക്കെ തോന്നു.,അല്ലാതെ യുള്ള കാട്ടിക്കൂട്ടലുകൾ ഒരുതരത്തിൽ ഇത്തരം, കുറ്റകൃത്യങ്ങൾ ആവര്‍ത്തിക്കാനുള്ള പ്രേരിപ്പിക്കൽ ആണെന്ന് അറിയുക … എന്തു ചെയ്താലും പണമുണ്ടെങ്കിൽ സുഖായി പുറത്തിറങ്ങി നടക്കാം എന്നുള്ളത് ആശങ്കജനകം .

എന്നുവെച്ചു ഇനി രാത്രി പെണ്ണുങ്ങൾ പുറത്തിറങ്ങി നടക്കരുതെന്നോ സിനിമാക്കാരെല്ലാം മോശമാണെന്നോ എനിക്കഭിപ്രായമില്ല ….എല്ലായിടത്തും ഉണ്ട് ക്രിമിനൽ മൈൻഡ് ഉള്ളവർ …നമ്മുടെ ആൺമക്കളെ ആണത്വമുള്ളവരാക്കാം .അമ്മയെയും പെങ്ങളെയും തിരിച്ചറിയുന്നവരാക്കാം പെൺകുട്ടികളെ പ്രതികരിക്കാൻ പഠിപ്പിക്കാം ..ഗുഡ് ടച്ച് ബാഡ് ടച്ച് പഠിപ്പിക്കാം നമുക്ക് നന്നാവാം നാടും നന്നാക്കാം..


ഷാഹിന ഇ കെ ,ചെറുകഥകൃത്ത്

SUDHEERAപ്രമുഖ നടിക്കെതിരെയുണ്ടായ അതിക്രമം അതീവ ശ്രദ്ധയോടെ കാണേണ്ട ഒരു വിഷയമാണ്. വിശേഷിച്ചും സമയപരിധിയിൽ ജോലി അവസാനിപ്പിക്കാൻ പറ്റാത്ത മേഖലകളിൽ ജോലി ചെയ്യേണ്ടി വരുന്ന സ്ത്രീകളിൽ ഈ വാർത്ത ആത്മവിശ്വാസക്കുറവും അരക്ഷിതത്വവുമുണ്ടാക്കും.കേരളത്തിലെ ,സ്ത്രീകൾക്ക് എതിരായുള്ള അതിക്രമങ്ങൾ അത്രയേറെ കൂടുന്ന സാഹചര്യത്തെ ഒന്നുകൂടി ഷോക്കിംഗ് ആയ രീതിയിൽ എടുത്തുകാട്ടുകയാ ണ് ഈ സംഭവം ചെയ്തിരിക്കുന്നത്.  നടിയെപ്പോലെ ഒരു സെലിബ്രിറ്റിയ്ക്ക് ഇത്തരമൊരു സാഹചര്യത്തെ നേരിടേണ്ടി വന്നു എങ്കിൽ രാത്രി സഞ്ചരിക്കേണ്ടി വരുന്ന സാധാരണ സ്ത്രീകളുടെ അവസ്ഥയെന്താണെന്ന് ചിന്തിക്കേണ്ടതുണ്ട്. ശിക്ഷകളുടെ കാഠിന്യം കുറയുന്തോറും , തെറ്റു ചെയ്യാൻ പ്രവണതയുള്ളവരുടെ എണ്ണം കൂടുകയേയുള്ളൂ. കുറ്റം ചെയ്തവർക്ക് അർഹിക്കുന്ന ശിക്ഷ കിട്ടാതെ പോകുന്നത് ഇരയോടു കാണിക്കാവുന്ന ഏറ്റവും വലിയ അവഹേളനമാണ്. ഉദാഹരണങ്ങൾക്ക് പഞ്ഞ മേയില്ലല്ലോ കേരളത്തിലും.


ബിന്ദു ശ്രീകുമാര്‍
കവയിത്രി (ലേഖിക കെ എസ് ആര്‍ ടി സി യിലെ കണ്ടക്റ്റര്‍ ആണ് )

Binduകേരള സമൂഹത്തിൽ ഇങ്ങനെയുള്ള വാർത്തകൾ തുടർച്ചയായി കേൾക്കുന്നതു തന്നെ നമുക്കേവർക്കും നാണക്കേടുണ്ടാക്കുന്നു ..കാലാനു വര്‍ത്തിയായ മാറ്റങ്ങള്‍ മറ്റുമേഖലകളില്‍ എന്നപോലെ നിയമത്തിലും ശിക്ഷാവിധിയിലും പ്രായോഗികമായി നടപ്പാക്കണം നിയമത്തിലെ പഴുതുകളടച്ചു .. ഒരു കുറ്റവാളിയും ഇനിയൊരിക്കലും അങ്ങനെ ചിന്തിക്കാൻ പോലുമാകാത്ത വിധം നീതിന്യായ വ്യവസ്ഥ മറു രാജ്യങ്ങളിലെ പോലെ ശക്തമാകണം…

ഈയവസരത്തിൽ പരസ്പരം കുറ്റപ്പെടുത്തുന്നതിനു പകരം കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുന്നതിലേക്കായി നമുക്ക് കൈകോർത്ത് മുന്നേറാം.. ഓരോ സ്ത്രീക്കും നിർഭയമായി നാട്ടിലൂടെ സഞ്ചരിക്കാനും ജീവിക്കാനുള്ള സാമൂഹികാവസ്ഥ നേടിയെടുക്കാൻ ശ്രമിക്കാം….


shortlink

Related Articles

Post Your Comments

Related Articles


Back to top button