ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും കമല്‍ഹാസനും തമ്മില്‍ എന്താണ് പ്രശ്‌നം? ഇരുവരും വിമര്‍ശിച്ച് പ്രതികാരം ചെയ്യുകയാണോ? സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാമര്‍ശങ്ങള്‍ക്ക് ചുട്ട മറുപടിയാണ് ഉലകനായകന്‍ കമല്‍ഹാസന്‍ കൊടുത്തത്.
പൊങ്ങച്ചക്കാരനും നട്ടെല്ലില്ലാത്ത വിഡ്ഢിയുമാണെന്നാണ് സ്വാമിയുടെ പ്രസ്താവന. സംസ്‌കാര ശൂന്യമായ ഭാഷയുടെ കാര്യത്തില്‍ സ്വാമിയുടെ കഴിവ് തനിക്കില്ല എന്നായിരുന്നു കമല്‍ഹാസന്റെ മറുപടി. തമിഴ്നാട് മുഖ്യമന്ത്രി വിഷയവുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മില്‍ പോരടിക്കുന്നത്. ജനം പറഞ്ഞാല്‍ കമലിനെ ബിജെപി ക്ഷണിക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയാണ് സുബ്രഹ്മണ്യ സ്വാമി വിവാദത്തിന് തുടക്കമിട്ടത്.
ബിജെപി ചെയ്യുമോ എന്ന് തനിക്കറിയില്ല, എന്നാല്‍ താന്‍ എതിര്‍ക്കുമെന്നാണ് സ്വാമി പറഞ്ഞത്. തമിഴ്നാട്ടുകാരെ പൊറുക്കികള്‍ (തെമ്മാടികള്‍) എന്നു വിളിക്കുകയും ചെയ്തു. അതേസമയം, സുബ്രഹ്മണ്യസ്വാമിക്ക് അദ്ദേഹത്തിന്റെ സംസ്‌കാരത്തിലുള്ള മറുപടി പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു കമല്‍ഹാസന്റെ മറുപടി.
Post Your Comments