കൊച്ചി : പ്രമുഖ യുവനടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പള്‍സര്‍ സുനിയുടെ 40 വയസുകാരിയായ കാമുകി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ കസ്റ്റഡിയിലെടുത്തതോടെ കേസില്‍ വഴിത്തിരിവാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
പള്‍സറിന്റെ കാമുകിമാരില്‍ പ്രധാനിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ ചുറ്റിപ്പറ്റിയാണ് പൊലീസ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. സുനിയുടെ കോള്‍ ഡീറ്റെയില്‍സ് പരിശോധിച്ചതില്‍ നിന്നാണ് നാല്‍പ്പതുകാരിയായ ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഏറ്റവും കൂടുതല്‍ തവണ പള്‍സര്‍ സുനി വിളിച്ചതും ഈ സ്ത്രീയെ ആണ്.
പള്‍സര്‍ സുനിയെ സാമ്പത്തികമായി ഇവര്‍ സഹായിച്ചിരുന്നെന്നും വിവരം ലഭിച്ചിട്ടുണ്ട്. സിനിമാ മേഖലയില്‍ പ്രമുഖരുമായുള്ള ബന്ധം സമര്‍ഥമായി വിനിയോഗിച്ചാണ് പള്‍സര്‍ സ്ത്രീകളെ വലയിലാക്കിയിരുന്നത്. പള്‍സര്‍ മുങ്ങിയ സാഹചര്യത്തില്‍ ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരില്‍ നിന്നും അന്വേഷണ സംഘം കടുതല്‍ വിവരങ്ങള്‍ തിരക്കിയിട്ടുണ്ട്. പള്‍സര്‍ സുനിയെ സാമ്പത്തികമായി ഇവര്‍ സഹായിച്ചിരുന്നെന്നും വിവരം ലഭിച്ചിട്ടുണ്ട്.
പള്‍സര്‍ സുനിക്ക് നിരവധി കാമുകിമാര്‍ ഉണ്ടെന്നുമാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. 40 മുതല്‍ 18 വയസുവരെ പ്രായമുള്ള നിരവധി സ്ത്രീകളാണ് പള്‍സറിന്റെ വലയില്‍ വീണതെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. നടിയെ തട്ടിക്കൊണ്ട് പോകുന്നതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ കാമുകിക്ക് നേരത്തെ അറിയാമായിരുന്നു. ഇവരെ ചോദ്യം ചെയ്യുന്നതോടെ പള്‍സറിന്റെ ബന്ധങ്ങളും ഇടപാടുകളും സംബന്ധച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. സര്‍ക്കാര്‍ ഉദ്യോഗസ്ഥ പൊലീസ് വലയിലായതോടെ പള്‍സറിന്റെ മറ്റ് കാമുകിമാരും പരിഭ്രാന്തിയിലാണ്.
അന്വേഷണം വ്യാപിപ്പിച്ചതോടെ സുനി തമിഴ്നാട്ടിലേക്ക് കടന്നിട്ടുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. സുനി രാജ്യം വിട്ടെന്നെ സംശവും ഒരു വശത്തുണ്ട്. സുനിയുടെ കാമുകിമാരെ കേന്ദ്രീകരിച്ച് അന്വേഷണം തുടരാനാണ് പൊലീസിന്റെ നീക്കം. ഇവരെ പൊലീസ് ചോദ്യം ചെയ്യും. ഇവരിലൂടെ സുനിയിലേക്ക് എത്താന്‍ കഴിയുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
കഴിഞ്ഞ ദിവസം സുനി അമ്പലപ്പുഴയില്‍ ഉണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ പൊലീസ് എത്തുന്നതിന് മുമ്പേ സുനി ഇവിടെനിന്ന് കടക്കുകയായിരുന്നു. അമ്പലപ്പുഴയിലുള്ള സുഹൃത്തുക്കളെ കാണാനാണ് ഇയാള്‍ ഇവിടെ എത്തിയതെന്നാണ് വിവരം. നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സുനിയുടെ അടുത്ത പങ്കാളിയായ മണികണ്ഠനെ പൊലീസ് തിങ്കളാഴ്ച വൈകിട്ട് പാലക്കാട്ട് നിന്നും പിടികൂടിയിരുന്നു. മണികണ്ഠനില്‍ നിന്നും സുനി എങ്ങോട്ടാണ് കടന്നത് എന്നതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. തന്നെ കേസില്‍ കുടുക്കുകയായിരുന്നുവെന്നാണ് മണികണ്ഠന്‍ നല്‍കുന്ന മൊഴി.
Post Your Comments