തിരുവനന്തപുരം: പൂഞ്ഞാറ് പുലി പിസി ജോര്‍ജ്ജ് പുതിയ സംഘടനയുമായി എത്തുന്നു. പിസി ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന പുതിയ രാഷ്ട്രീയ സംഘടനയുടെ പ്രഖ്യാപനം തിരുവനന്തപുരത്ത് നടക്കും. രാവിലെ 10 മണിക്ക് മസ്കറ്റ് ഹോട്ടലില്‍ വെച്ചാണ് പരിപാടി.
ചടങ്ങില്‍ സംഘടന സംബന്ധിച്ച് രാഷ്ട്രീയ പ്രമേയം പാസ്സാക്കും. തുടര്‍ന്ന് പുതിയ സംഘടന സംബന്ധിച്ച ഒദ്യോഗിക പ്രഖ്യാപനം നിയമസഭയ്ക്ക് മുന്നില്‍ വെച്ച് പിസി ജോര്‍ജ് എംഎല്‍എ നിര്‍വഹിക്കും. ജനപക്ഷമെന്നാണ് പുതിയ സംഘടനയുടെ പേര്.
മതേതരത്വവും അഴിമതി വിരുദ്ധവും മുഖമുദ്രയാക്കി പാര്ശ്വവല്ക്കരിക്കപ്പെട്ടവന്റെ ശബ്ദമായി മാറുകയാണ് സംഘടനയുടെ ലക്ഷ്യമെന്ന് പിസി ജോര്‍ജ് പറഞ്ഞു. പാര്‍ട്ടിയുടെ ചെയര്മാന് പി.സി. ജോര്‍ജ് തന്നെയാണ്. തിരുവനന്തപുരമാണ് പാര്‍ട്ടിയുടെ ആസ്ഥാനം. അടുത്തവര്‍ഷം ജനുവരിയില്‍ കൊച്ചിയില്‍ നടക്കുന്ന പൊതുസമ്മേളനത്തോടെയാകും പാര്‍ട്ടിക്ക് പൂര്‍ണരൂപം കൈവരിക.
Post Your Comments