എറണാകുളം: നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതികളായ പൾസർ സുനിയും വിജേഷും ഉടൻ കീഴടങ്ങുമെന്ന് സൂചന . കോടതിയിലെത്തി കീഴടങ്ങുമെന്നാണ് പ്രാഥമിക വിവരം .ഈ സാഹചര്യത്തിൽ എറണാകുളത്തും പരിസരത്തും വൻ സന്നാഹമാണ് വിന്യസിച്ചിരിക്കുന്നത് . ഇവർ രണ്ടുപേരും ഒരുമിച്ചാണ് യാത്രചെയ്യുന്നതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇവർ രണ്ടുപേരുടെയും കൈയ്യിൽ പണമൊന്നും ബാക്കിയില്ലാത്ത സാഹജര്യമാണ്. അതുകൊണ്ടു തന്നെ അധിക സമയം ഇവർക്ക് ഒളിവിൽ കഴിയാൻ സാധിക്കില്ല. ഇവർ സമർപ്പിച്ച മുൻകൂർ ജാമ്യഅപേക്ഷ ഹൈക്കോടതി മാറ്റിവച്ചതും ഇവർക്ക് നേരിട്ട തിരിച്ചടിയാണെന്ന് പോലീസ് പറയുന്നു.
Post Your Comments