പത്തനംതിട്ട; കുളനട ഗ്രാമ പഞ്ചായത്ത് ഉളനാട്ടിൽ ആരംഭിച്ച പ്രതീക്ഷ ബഡ്‌സ് റീഹാബിറ്റേഷൻ സെന്റർ ഒട്ടനവധി കുടുംബങ്ങള്‍ക്ക് ഇതിനോടകം പ്രതീക്ഷയായി മാറിക്കഴിഞ്ഞു. സ്വാന്തനത്തിന്റെ കാരുണ്യ സ്പർശനമേകി സമൂഹത്തിലെ ശാരീരികവും മാനസികവുമായി വളർച്ചയില്ലാത്തതും ഭിന്നശേഷിക്കാരുമായ കുട്ടികളെ സ്വയം പര്യാപ്തത നേടുന്നതിനു വേണ്ടി, പകൽ പരിപാലനവും സംരക്ഷണവും പരിശീലനവും നല്കുന്നതിനായി കുടുംബശ്രീ മിഷനുമായും ഗ്രാമ പഞ്ചായത്തുമായും ചേർന്ന് സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് ബഡ്‌സ് റീഹാബിറ്റേഷൻ സെന്ററുകൾ. പഞ്ചായത്തിലെ ഇത്തരം ബുദ്ധിമുട്ടുകൾ നേരിടുന്ന കുട്ടികളുടെ മാതാപിതാക്കൾ 2007 മുതൽ പഞ്ചായത്തിന് മുൻപിൽ ആവശ്യപ്പെടുന്ന പദ്ധതിക്കാണ് ഉളനാട്ടിൽ ജീവൻ വെക്കുന്നത്.
ജില്ലയിലെ 3-ാം മത് ബഡ്‌സ് സ്കൂളിനാണ് കുളനട പഞ്ചായത്ത് ആരംഭം കുറിച്ചത്. ഫെബ്രുവരി 15 ന് വീണ ജോര്‍ജ്ജ് എംഎല്‍എയാണ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. യുവഗ്രാമ പഞ്ചായത്ത് മെമ്പര്‍ പോള്‍ രാജന്റെ ഉത്സാഹവും കര്‍മ്മശേഷിയുമാണ് ഇത്തരത്തിലൊരു സെന്റര്‍ ഉളനാട്ടില്‍ യാഥാര്‍ത്ഥ്യമാകുന്നതിന് കാരണമായത്. അതാകട്ടെ അനേകര്‍ക്ക് സ്വാന്തനവും പ്രതീക്ഷയുമായി മാറിക്കഴിഞ്ഞു.
Post Your Comments