KeralaNews

പെരിന്തല്‍മണ്ണ പട്ടിക്കാട് മന്തംകുണ്ട് പാലം നന്നാക്കാൻ നടപടിയായില്ല

പെരിന്തല്‍മണ്ണ; വര്‍ഷങ്ങളായി തകര്‍ച്ചനേരിടുന്ന പട്ടിക്കാട് മന്തംകുണ്ട് പാലം നന്നാക്കാന്‍ നടപടിയായില്ല. പട്ടിക്കാട് വടപുറം പാതയില്‍ അരിക്കണ്ടംപാക്കിനെയും ആനക്കയം ഗ്രാമപഞ്ചായത്തിലെ ചേപ്പൂരിനെയും ബന്ധിപ്പിക്കുന്ന പാതയില്‍ നല്ലൂര്‍ ജുമാമസ്ജിദിന് സമീപം മന്തംകുണ്ട് തോടിന് കുറുകെയാണ് പാലം സ്ഥതിചെയ്യുന്നത്. മുപ്പത് വര്‍ഷംമുമ്പ് നിര്‍മിച്ച പാലം ഏത് സമയവും നിലംപൊത്തുന്ന നിലയിലാണ്.

പത്ത്മീറ്ററോളം നീളവും നാല് മീറ്റര്‍ വീതിയുമുള്ള പാലത്തിന്റെ ഇരുവശത്തെയും കൈവരികള്‍ നശിച്ചിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടു. ഇപ്പോള്‍ പാലത്തിന്റെ പാര്‍ശ്വ ഭാഗത്തെ കരിങ്കല്‍ഭിത്തിയും തകര്‍ന്ന്‌ കൊണ്ടിരിക്കുകയാണ്. വേനലില്‍ തോട് മുഴുവനായും വരണ്ടപ്പോഴാണ് പാര്‍ശ്വഭിത്തി തകര്‍ന്നത് ശ്രദ്ധയിപെട്ടത്. ഉടൻ അറ്റകുറ്റപണിയെങ്കിലും നടത്തിയില്ലെങ്കില്‍ ഇത് പാലത്തിന്റെ പൂര്‍ണതകര്‍ച്ചക്കുതന്നെ വഴിവെക്കും.

താത്കാലികമായി, നാട്ടുകാര്‍ മരക്കഷ്ണങ്ങള്‍ കൊണ്ട് നിര്‍മിച്ച കൈവരിയാണ് ഇപ്പോള്‍ അപകടങ്ങള്‍ ഒഴിവാക്കുന്നത്. പാതയ്ക്ക് അനുസൃതമായി പാലത്തിന് വീതിയില്ലാത്തതും അപകടത്തിന്റെ വ്യാപ്തി കൂട്ടുന്നു. രാപകല്‍ ഭേതമന്യേ നൂറ്കണക്കിന് വാഹനങ്ങളാണ് ഈ പാതയിലൂടെ കടന്ന് പോവുന്നത്. മലയോരപ്രദേശമായ പന്തല്ലൂര്‍ഹില്‍സ്, കിഴക്കുംപറമ്പ്, അരീച്ചോല എന്നിവിടങ്ങളിലേക്കുള്ള എളുപ്പമാര്‍ഗവും ഈപാതയാണ്. പതിനഞ്ചോളം ബസ്‌റൂട്ടുകളും സ്‌കൂള്‍ബസുകളും ഇതിലെ സര്‍വീസ്‌ നടത്തുന്നുണ്ട്. മുമ്പ് പലതവണ പാതയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നപ്പോഴും പാലത്തില്‍ യാതൊരുവിധ അറ്റകുറ്റപണി നടത്താനും അതികൃതര്‍ തയ്യാറായിട്ടില്ല. പാലംമുഴുവനായും തകരുന്നതിനു മുമ്പ് അറ്റകുറ്റപണിനടത്തി ഇതിലൂടെയുള്ള ഗതാഗതയാത്ര സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button