
ബംഗളൂരു: ഇന്ത്യയ്ക്ക് സ്വന്തമായി ബഹിരാകാശ നിലയം നിര്‍മിക്കാന്‍ ശേഷിയുണ്ടെന്ന് ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ എ.എസ് കിരണ്‍കുമാര്‍.പിഎസ്‌എല്‍വി 104 ഉപഗ്രഹങ്ങള്‍ ഒരുമിച്ച് വിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് ഇത് വലിയ കാര്യമല്ലെന്നും ഇന്ത്യയ്ക്ക് ബഹിരാകാശ നിലയം സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ചൈന പരിഹസച്ചിരുന്നു. ഇതിനു മറുപടിയായാണ് ഐ എസ് ആർ ഓ ചെയർമാന്റെ പ്രസ്താവന.
ഒരു ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള എല്ലാ ശേഷിയും നമുക്കുണ്ട്. അത്തരമൊരു നിലയത്തിനായി രാജ്യം തീരുമാനിക്കുകയാണെങ്കില്‍ പദ്ധതി നടപ്പിലാക്കാന്‍ ഐഎസ്‌ആര്‍ഒ തയ്യാറാണ്.എന്നാല്‍ അതിന് ദീര്‍ഘ ദൃഷ്ടിയോടെയുള്ള പദ്ധതികള്‍ വേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിലെ രാജാ രാമണ്ണ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടെക്നോളജിയുടെ സ്ഥാപകദിനാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് കിരണ്‍ കുമാര്‍ ഇക്കാര്യം പറഞ്ഞത്.
Post Your Comments