Health & Fitness

തൊടിയില്‍ ഈ ചെടിയുണ്ടോ? ഒന്ന് ശ്രദ്ധിക്കൂ..

നിങ്ങളുടെ തൊടിയിലും പറമ്പിലുമൊക്കെ എങ്ങനെയോ മുളച്ചുവളരുന്ന ചെടികളില്‍ പലതും ഔഷധ ഗുണമുള്ളവയാണ്. പല രോഗങ്ങള്‍ക്കും മരുന്നു തേടി എവിടെയും ഓടേണ്ടതില്ല. ഇത്തരം ചെടികള്‍ തിരിച്ചറിഞ്ഞ് വേണ്ടരീതിയില്‍ ഉപയോഗിച്ചാല്‍ ഫലമുണ്ടാകും.

ഞൊട്ടാഞൊടിയന്‍, ഞൊടിഞ്ചൊട്ട, മുട്ടമ്പുള്ളി തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഒരു ചെടിയുണ്ട്. ഗോള്‍ഡന്‍ ബെറിയെന്നും ഇതിനെ വിശേഷിപ്പിക്കുന്നു. ഇതിന്റെ പഴുത്ത ഫലമാണ് ഒൗഷധം. വൈറ്റമിന്‍എ,ബി,സി എന്നിവ അടങ്ങിയിരിക്കുന്നു. ശരീരത്തിന് ഊര്‍ജം നല്‍കാന്‍ കഴിവുള്ള ഒന്നാണിത്.

ശരീര വളര്‍ച്ചയ്ക്ക് അനുയോജ്യമായ പ്രോട്ടീനുകള്‍,ഫോസ്ഫറസ് എന്നിവ നല്‍കുന്നു. നല്ലൊരു ഡൈയൂറിക്ക് കൂടിയാണിത്. മൂത്രതടസം മാറ്റാന്‍ സഹായിക്കും. രക്തം ശുദ്ധീകരിക്കാനും, അലര്‍ജി പോലുള്ള രോഗങ്ങള്‍ക്കും ഇത് പരിഹാരം നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button