News

മന്ത്രി ജി. സുധാകരന്റെ സാന്നിദ്ധ്യത്തില്‍ സിപിഎം അഴിഞ്ഞാട്ടം; ബിജെപി കൗണ്‍സിലര്‍മാരെ മർദിച്ചു

കായംകുളം: കേന്ദ്ര സര്‍ക്കാര്‍ പദ്ധതി അട്ടിമറിക്കുന്ന നഗരസഭയുടെ നിലപാടില്‍ പ്രതിഷേധിച്ച ബിജെപി കൗണ്‍സിര്‍മാരെ മന്ത്രി ജി. സുധാകരന്റെ സാന്നിദ്ധ്യത്തില്‍ സിപിഎം- ഡിവൈഎഫ്‌ഐക്കാര്‍ മര്‍ദ്ദിച്ചു. സാരമായി പരിക്കേറ്റ വനിതാ കൗണ്‍സര്‍മാരായ ഓമന അനില്‍, സുരേഖ ദിലീപ്, രമണി ദേവരാജന്‍ എന്നിവരെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചവിട്ടി താഴെയിട്ട ശേഷം കസേര ഉപയോഗിച്ചാണ് ഇവരെ മര്‍ദ്ദിച്ചത്. ഇന്നലെ വൈകിട്ട് നാലിന് ടൗണ്‍ഹാളില്‍ ജി. സുധാകരന്റെ പരിപാടിയ്ക്കിടെ ആയിരുന്നു അക്രമം.
സമ്ബൂര്‍ണ്ണ ഭവന നിര്‍മ്മാണത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു സിപിഎം- ഡിവൈഎഫ്‌ഐക്കാരുടെ അഴിഞ്ഞാട്ടം.സിപിഎം അക്രമത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button