News

റേഷന്‍ പ്രതിസന്ധി ; ബിജെപി പട്ടിണി സമരം നടത്തി

മലപ്പുറം: കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച റേഷന്‍ വിഹിതം വിതരണം ചെയ്യാത്ത സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച്‌ ബിജെപി മലപ്പുറം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പട്ടിണി സമരം നടത്തി. കുറ്റിപ്പുറത്തെ കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി ഭക്ഷ്യഭദ്രത നിയമം നടപ്പിലാക്കാതെ സാധാരണക്കാരെ ദ്രോഹിക്കുന്ന ഏക സംസ്ഥാനമാണ് കേരളം. റേഷന്‍ അര്‍ഹരായവരുടെ കുറ്റമറ്റ ലിസ്റ്റ് കേന്ദ്രത്തിന് ഇതുവരെ നല്‍കാതെയാണ് ഇടതുപക്ഷവും കോണ്‍ഗ്രസ്സും മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത്.കഴിഞ്ഞ രണ്ടര വര്‍ഷമായി അവധി വാങ്ങി ഉഴപ്പുകയാണ് കഴിഞ്ഞ സര്‍ക്കാരും ഈ സര്‍ക്കാരും ചെയ്യുന്നത് .റേഷന്‍ പ്രതിസന്ധി സൃഷ്ടിച്ച്‌ മോദി സര്‍ക്കാരിനെതിരെ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ എല്‍ഡിഎഫ് ആസൂത്രിത ശ്രമം നടത്തുന്നതായി ബിജെ ജില്ലാ ജനറല്‍ സെക്രട്ടറി രവിതേലത്ത് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button