മുംബൈ : റിസര്‍വ് ബാങ്ക് ആയിരം രൂപ നോട്ടുകള്‍ പുറത്തിറക്കുന്നു.മിക്കവാറും മാർച്ച് മാസത്തോടെ ഇതുണ്ടാവുമെന്നാണ് ആർ ബി ഐ വൃത്തങ്ങളെ ഉദ്ധരിച്ചു ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.കറന്‍സി പിന്‍വലിച്ചതുമൂലമുണ്ടായ രാജ്യത്തെ പ്രതിസന്ധി പരിഹരിക്കാനാണ് റിസര്‍വ് ബാങ്കിന്റെ പുതിയ നടപടിയെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ഇക്കഴിഞ്ഞ ജനുവരിയില്‍ പുതിയ ആയിരംരൂപയുടെ നോട്ട് പുറത്തിറക്കാനിരുന്നതാണ്. എന്നാല്‍ അഞ്ഞൂറ് രൂപയുടെ അച്ചടി ആവശ്യമായി വന്നതിനാല്‍ വൈകുകയായിരുന്നു എന്നും പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നോട്ടുകള്‍ ഇറക്കുമെന്ന് റിസര്‍വ്വ്ബാങ്ക് അറിയിച്ചിരുന്നെങ്കിലും ഇതിന്റെ രൂപഘടനയെ പറ്റിയുള്ള തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല.2000 രൂപ നോട്ടുകളുടെ ഇടപാടുകള്‍ കൂടുതല്‍ എളുപ്പത്തിലാക്കാനാണ് പുതിയ ആയിരം രൂപ നോട്ടുകള്‍ കൊണ്ടുവരുന്നത്.
Post Your Comments