Sports

ഈ റെക്കോര്‍ഡ് കോഹ്ലിക്ക് സ്വന്തം

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് പുതിയ റെക്കോര്‍ഡ്. ഒരൊറ്റ ബ്രാന്‍ഡിനുവേണ്ടി നൂറ് കോടി രൂപയ്ക്ക് മുകളിലുള്ള പരസ്യകാര്‍ ഒപ്പിടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോഡാണ് കോലി സ്വന്തമാക്കിയത്. പ്രമുഖ സ്‌പോര്‍ട്‌സ്, ലൈഫ്‌സ്‌റ്റൈല്‍ ബ്രാന്‍ഡായ പ്യൂമയുമായി 110 കോടി രൂപയുടെ എട്ടു വര്‍ഷത്തെ കരാറാണ് കോലി ഒപ്പിട്ടത്. കരാര്‍ അനുസരിച്ച് കോലിക്ക് പ്രതിവര്‍ഷം 12 മുതല്‍ 14 കോടി രൂപ വരെയാവും ലഭിക്കുക. ഇതിന് പുറമെ കമ്പനിയുടെ പ്രവര്‍ത്തനം അനുസരിച്ച് ഒരു ലോയല്‍റ്റി തുകയും ലഭിക്കും.

പ്യൂമയുമായി സഹകരിക്കുന്ന വലിയ കായികതാരങ്ങള്‍ക്കൊപ്പം ചേരാനായതില്‍ അഭിമാനമുണ്ടെന്ന് കോഹ്ലി പറഞ്ഞു. സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട്, അസഫ പവല്‍, ഫ്രഞ്ച് ഫുട്‌ബോള്‍ താരം തിയറി ഹെന്റി എന്നിവരാണ് പ്യൂമയുടെ മറ്റ് ആഗോള ബ്രാന്‍ഡ് അംബാസിഡര്‍മാര്‍. നേരത്തെ സ്‌പോര്‍ട്‌സ് ഉത്പന്നങ്ങളുടെ നിര്‍മാതാക്കളായ അഡിഡാസുമായി കോലി പത്ത് കോടി രൂപയുടെ കരാര്‍ ഒപ്പിട്ടിരുന്നെങ്കിലും ഈ കരാര്‍ കഴിഞ്ഞ ഡിസംബറില്‍ അവസാനിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button