NewsIndia

ഗാന്ധിവധം പുനരന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര വിവരാവകാശ കമ്മീഷൻ-ഗോഡ്സേക്കൊപ്പം ഗാന്ധിയെ വെടിവെച്ചു പോയ മൂന്നു പേരുടെ കാര്യത്തിൽ ദുരൂഹത

 

ന്യൂഡൽഹി : 69 വർഷത്തിനുശേഷം ഗാന്ധിവധം അന്വേഷിക്കാന്‍ ഉത്തരവിട്ട് കേന്ദ്ര വിവരാവകാശ കമ്മീഷന്‍. ഗോഡ്സെയ്ക്കൊപ്പം ഗാന്ധിയെ വെടിവച്ചിട്ടു കടന്നുകളഞ്ഞ മൂന്നുപേരേപ്പറ്റി എന്താണ് ഇത്രയും നാൾ ആരും അന്വേഷിക്കാതിരുന്നതെന്നാണ് വിവരാവകാശ കമ്മീഷന്റെ സംശയം. നെഹ്രുവും പിന്നീട് വന്ന ഒരു സർക്കാരും ഇതിനെ പറ്റി അന്വേഷിച്ചിട്ടില്ല. അന്ന് പ്രതിചേർക്കപ്പെട്ട 12 പേരിൽ ഇന്നും പിടിക്കപ്പെട്ടിട്ടില്ലാത്ത മൂന്നപേർ കൂടിയുണ്ടായിരുന്നു.ആ പിടികിട്ടാത്ത മൂന്നുപേരെ കുറിച്ച് അന്വേഷിക്കാനാണ് ഇപ്പോൾ കേന്ദ്ര വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്.ഒപ്പം നാഥുറാം ഗോഡ്‌സെയുടെ സ്റ്റേറ്റ് മെന്റ് പരസ്യമായി വെക്കണം എന്ന് വിവരാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.

ഗംഗാധർ ദന്തവാദെ, ഗംഗാധർ ജാധവ്, സൂര്യദേവ് ശർമ എന്നിവരെ കണ്ടെത്താനാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ സർക്കാരിനോട് ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്.രാഷ്ട്രപിതാവിനെ വധിച്ചവരിൽ മൂന്നുപേർ ഇപ്പോഴും പിടികിട്ടാപ്പുള്ളികളായി നടക്കുന്നത് വിചിത്രമാണെന്ന് കാണിച്ച് വിവരാവകാശ പ്രവർത്തകനായ ഹർവീന്ദർ ധിങ്ര കൊടുത്ത ഹര്ജിയിലാണ് ഇപ്പോൾ വിവരാവകാശ കമ്മീഷന്റെ നടപടി.ഗാന്ധിജിയെ വെടിവച്ചുകൊല്ലാൻ ഉപയോഗിച്ച തോക്ക് ഗോഡ്‌സെയ്ക്ക് ലഭിക്കുന്നതിന് സഹായമൊരുക്കിയത് ഇവർ മൂന്നുപേരാണെന്ന് ഗാന്ധിജിയുടെ പൗത്രനായ പൗത്രനായ തുഷാർ അരുൺ ഗാന്ധി പറയുന്നു.

70 വർഷത്തിന് ശേഷവും ഇവരെ കണ്ടെത്താൻ കഴിയാത്തതു ദൗർഭാഗ്യകരമാണെന്നും കേന്ദ്ര സർക്കാരിന് അയച്ച കത്തിൽ വിവരാവകാശ കമ്മീഷൻ പറയുന്നു.ഒപ്പം കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ആർക്കിയോളജിക്കൽ സർവേ എന്നിവർക്ക് കേസിലെ കാണാപ്പുറങ്ങൾ അന്വേഷിച്ച് കണ്ടെത്താൻ നോട്ടീസയച്ചു.നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട ഫയലുകൾ വെളിപ്പെടുത്താൻ മോദി തയ്യാറായതുപോലെ ഗാന്ധി വധത്തിന്റെ ഫയലുകളും പൊതുജനത്തിന് അറിയാനായി പുറത്തുവിടണമെന്ന് ഗാന്ധിജിയുടെ പുത്രൻ തുഷാർ ആവശ്യപ്പെട്ടു. അപ്രത്യക്ഷരായ ആ മൂന്നുപേരെപ്പറ്റിയുള്ള സുപ്രധാന വിവരങ്ങൾ ഡൽഹിയിലെ നാഷനൽ ആർക്കൈവ്‌സിൽ ഇല്ല എന്ന കാരണത്താൽ ഡൽഹി പോലീസും പ്രതിക്കൂട്ടിലാണ്.

ഗാന്ധിജി വധക്കേസിൽ ഡൽഹി പൊലീസ് സമർപ്പിച്ച കുറ്റപത്രം, നാഥുറാം ഗോഡ്‌സെയെ തൂക്കിക്കൊല്ലാനുള്ള ഉത്തരവ്,തുടങ്ങിയവ വീണ്ടും പരിശോധിക്കുമെന്നാണ് വിവരം. ഗാന്ധിവധത്തിലെ മൂന്നുപേരെ കണ്ടെത്താൻ എന്ത് നടപടിയെടുത്തു എന്നതും അന്വേഷണ പരിധിയിൽ വരും.രാഷ്ട്രപിതാവിന്റെ വധവുമായി ബന്ധപ്പെട്ട സമഗ്രമായ രേഖകൾ ഒരിടത്തും സമാഹരിച്ചിട്ടില്ലെന്നും കമ്മിഷണർ കണ്ടെത്തി.വിവരാവകാശ കമ്മിഷണർ ശ്രീധർ ആചാര്യലു ആർക്കൈവ്‌സിൽ നേരിട്ടുപോയി അന്വേഷണം നടത്തിയ ശേഷം വിവരത്തിന്റെ ഗൗരവം മനസ്സിലാക്കി കേന്ദ്ര സർക്കാരിനും ഡൽഹി പോലീസിനും നോട്ടീസ് അയച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button